Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightഅമീബിക് മസ്തിഷ്ക...

അമീബിക് മസ്തിഷ്ക ജ്വരം: കടയ്ക്കാവൂരിൽ നിർമാണത്തൊഴിലാളി ചികിത്സയിൽ

text_fields
bookmark_border
അമീബിക് മസ്തിഷ്ക ജ്വരം: കടയ്ക്കാവൂരിൽ നിർമാണത്തൊഴിലാളി ചികിത്സയിൽ
cancel
camera_alt

മ​ലി​ന​മാ​യ അ​ത്തി​യി​റ​ക്കോ​ണം ചി​റ

ആ​റ്റി​ങ്ങ​ൽ: വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി മ​ലി​ന​മാ​യ കു​ള​ത്തി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ച നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക്ക്‌ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം. ക​ട​യ്ക്കാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കീ​ഴാ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​യാ​ണ് രോ​ഗ​ബാ​ധി​ത​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ര​ണ്ടാ​ഴ്ച മു​മ്പ്​ കീ​ഴാ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്ത്‌ വീ​ട് പ​ണി ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ സ​മീ​പ​ത്തു​ള്ള അ​ത്തി​യി​റ​ക്കോ​ണം ചി​റ​യി​ൽ ഇ​റ​ങ്ങി വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്നു. ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് ഇ​ദ്ദേ​ഹ​ത്തി​ന് പ​നി പി​ടി​ക്കു​ക​യും മ​രു​ന്നു​ക​ഴി​ച്ച് ഭേ​ദ​മാ​വു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് വീ​ണ്ടും ശ​ക്ത​മാ​യ പ​നി​യു​ണ്ടാ​യി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​ത്.

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ക​യും പ്ര​ദേ​ശ​ത്തെ കു​ള​ങ്ങ​ളും തോ​ടു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ അ​ത്തി​യി​റ​ക്കോ​ണം ചി​റ​യി​ൽ​നി​ന്ന്​ പാ​യ​ൽ വാ​രി​യ ര​ണ്ടു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന്​ ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
TAGS:Amebic Encephalitis construction worker undergoing treatment Kerala Health Deapartment 
News Summary - Amebic encephalitis: Construction worker in Kadakkavoor undergoing treatment
Next Story