യുവതിയെ ഉപദ്രവിക്കാൻ ശ്രമം; പ്രതി പിടിയിൽ
text_fieldsഅസ്ഹറുദ്ദീൻ
ആറ്റിങ്ങൽ: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ റോഡിൽ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആലംകോട് തെഞ്ചേരിക്കോണം ഞാറവിള വീട്ടിൽ അസ്ഹറുദ്ദീനെയാണ് (19) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ചാത്തൻപാറ ഭാഗത്ത് കഴിഞ്ഞദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. യുവതിയെ പ്രതി പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്തുവെച്ച് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ആറ്റിങ്ങൽ സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് സംഭവസ്ഥലത്തിന് സമീപമുള്ള 50തിലധികം സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 15 ലധികം വാഹനങ്ങളെയും 10 ഓളം വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒടുവിൽ പ്രതി പിടിയിലായി. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു അന്വേഷണം.
എസ്.ഐ ജിഷ്ണു, സിതാര മോഹൻ, പൊലീസുകാരായ ഷജീർ, ദീപു കൃഷ്ണൻ, അജിൻരാജ്, അനന്തു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


