അടിയോടടി: ജയിച്ചയാളെ തോൽപ്പിച്ച് ഫലപ്രഖ്യാപനം; ബോക്സിങ് മത്സരം സംഘർഷത്തിൽ കലാശിച്ചു
text_fieldsആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ബോക്സിങ് മത്സരത്തെ തുടർന്നുണ്ടായ സംഘർഷം
ആറ്റിങ്ങൽ: ജയിച്ച ആളിനെ തോൽപിച്ച് ഫലപ്രഖ്യാപനം. ജില്ലതല സ്കൂൾ ഗെയിംസിൽ ബോക്സിങ് മത്സരം സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന ജില്ലതല സ്കൂൾ ഗെയിംസിന്റെ ഭാഗമായ ബോക്സിങ് ചാമ്പ്യൻഷിപ്പ് ആണ് സംഘർഷത്തിൽ കലാശിച്ചത്.
ജൂനിയർ വിഭാഗം സെമി ഫൈനലിൽ തിരുവനന്തപുരത്ത് നിന്നുള്ള ജയരാജും ആറ്റിങ്ങലിൽ നിന്നുള്ള നിമിത്തും തമ്മിലുള്ള മത്സരം കഴിഞ്ഞപ്പോൾ നിമിത്തിനെ വിജയിയായി പ്രഖ്യാപിച്ചു. എന്നാൽ, ജയരാജ് ആണ് വിജയിച്ചതെന്നും ഫലം തെറ്റാണെന്നും ആരോപിച്ചാണ് ബഹളവും തുടർന്ന് സംഘർഷവും ഉണ്ടായത്.
ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മത്സരം തുടരാനാവാത്ത സാഹചര്യം വന്നതോടെ നിർത്തിവെക്കുകയായിരുന്നു. തുടർ മത്സരങ്ങൾ മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകർ പറഞ്ഞു.


