Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightനദിയിൽ നിന്നു സംഭരിച്ച...

നദിയിൽ നിന്നു സംഭരിച്ച മാലിന്യം ഹരിതകർമ്മ സേന ഏറ്റെടുത്ത ശേഷം ഉപേക്ഷിച്ചതായി പരാതി

text_fields
bookmark_border
നദിയിൽ നിന്നു സംഭരിച്ച മാലിന്യം ഹരിതകർമ്മ സേന ഏറ്റെടുത്ത ശേഷം ഉപേക്ഷിച്ചതായി പരാതി
cancel
camera_alt

വാ​മ​ന​പു​രം ന​ദി​യി​ൽ നി​ന്ന്​ യു​വാ​ക്ക​ൾ വ​ള്ള​ത്തി​ലെ​ത്തി മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്നു

ആ​റ്റി​ങ്ങ​ൽ: ഗാ​ന്ധി​ജ​യ​ന്തി ശു​ചീ​ക​ര​ണ​ത്തി​ൽ സം​ഭ​രി​ച്ച മാ​ലി​ന്യം ഹ​രി​ത​ക​ർ​മ്മ സേ​ന ഏ​റ്റെ​ടു​ത്ത ശേ​ഷം ഉ​പേ​ക്ഷി​ച്ചു​പോ​യി. പ​ന​വേ​ലി​പ്പ​റ​മ്പ് ക​ട​വി​ന് സ​മീ​പം വാ​മ​ന​പു​രം ന​ദി​യി​ൽ മാ​സ​ങ്ങ​ളാ​യി അ​ടി​ഞ്ഞു കൂ​ടി​ക്കി​ട​ന്ന മാ​ലി​ന്യം കോ​ൺ​ഗ്ര​സ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ഭാ​ഗി​ക​മാ​യി നീ​ക്കം ചെ​യ്ത​ത്.

മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി ന​ദി​യു​ടെ ഒ​ഴു​ക്ക് ത​ട​ഞ്ഞ് ന​ദി​യി​ൽ മാ​ലി​ന്യം അ​ടി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് കി​ര​ൺ കൊ​ല്ല​മ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 പേ​രു​ടെ സം​ഘ​മാ​ണ് ന​ദി​യി​ൽ നി​ന്ന്​ മാ​ലി​ന്യം നീ​ക്കം ചെ​യ്ത​ത്. നാ​ൽ​പ​തി​ലേ​റെ ചാ​ക്ക് മാ​ലി​ന്യം നീ​ക്കം ചെ​യ്ത​താ​യി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

നീ​ക്കം ചെ​യ്ത‌ മാ​ലി​ന്യം പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തു നി​ന്ന് ഹ​രി​ത ക​ർ​മ​സേ​ന കൊ​ണ്ട് പോ​യി. എ​ന്നാ​ൽ കു​റ​ച്ചു​സ​മ​യം ക​ഴി​ഞ്ഞ്​ തി​രി​ച്ച് കൊ​ണ്ട് വ​ന്ന് ത​ള്ളി​യി​ട്ട​താ​ത​യി കോ​ൺ​ഗ്ര​സ്​ പ​രാ​തി​പ്പെ​ടു​ന്നു.

രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ​നേ​തൃ​ത്വം ന​ട​ത്തി​യ ക​ളി​യാ​ണ് മാ​ലി​ന്യം തി​രി​ച്ചെ​ത്തി​ച്ച​തി​നു പി​ന്നി​ലെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന് ആ​രും രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ൽ​കു​ക​യോ, അ​തി​നാ​യി യൂ​സ​ർ​ഫീ അ​ട​യ്ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ റാം ​കു​മാ​ർ പ​റ​ഞ്ഞു.

പു​ന​രു​പ​യോ​ഗ​ത്തി​ന് സാ​ധി​ക്കാ​ത്ത മാ​ലി​ന്യം ക​മ്പ​നി​ക​ൾ​ക്ക് കൊ​ടു​ക്കു​മ്പോ​ൾ ഹ​രി​ത​ക​ർ​മ​സേ​ന ല​ഗ​സി ഫീ​സ് കൊ​ടു​ക്ക​ണം. അ​ത്ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ​മാ​ണ് ശേ​ഖ​രി​ച്ച​ത്.

ന​ദി​യി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ക​രാ​റു​കാ​ര​നാ​ണ് ഹ​രി​ത​ക​ർ​മ സേ​ന​ക്കു​ള്ള തു​ക അ​ട​യ്ക്കേ​ണ്ട​തെ​ന്നും ഹെ​ൽ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽ നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു ല​ക്ഷം രൂ​പ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്ന​താ​യും ക​രാ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഡി.​സി.​സി അം​ഗം ആ​റ്റി​ങ്ങ​ൽ സ​തീ​ഷ്, ഷൈ​ജു ച​ന്ദ്ര​ൻ, എ​ച്ച്. ബ​ഷീ​ർ, ആ​ർ. അ​രു​ൺ​കു​മാ​ർ തു​ള​സി​ദാ​സ് തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:HarithaKarma Sena waste collected complaint 
News Summary - Complaint that the Harithakarma Sena had collected the waste collected from the river and then abandoned it.
Next Story