Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2026 8:09 AM GMT Updated On
date_range 9 May 2026 8:09 AM GMTപത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് മരണംവരെ തടവ്
text_fieldsആറ്റിങ്ങൽ: ബന്ധുവായ പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മരണംവരെ തടവും എട്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാറാണ് ശിക്ഷ വിധിച്ചത്. 2022ലായിരുന്നു സംഭവം. പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലെത്തിച്ചാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കഴക്കൂട്ടം പൊലീസ് ഇൻസ്പെക്ടർ ജെ.എസ്. പ്രവീണായിരുന്നു. ഫോറൻസിക് അസി. ഡയറക്ടർ സിന്ധുമോളാണ് ശാസ്ത്രീയ തെളിവുകൾ സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു. സലിംഷയും അഡ്വ. നീലിമ ആർ. കൃഷ്ണനും ഹാജരായി.
Next Story


