Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightഅരങ്ങു കീഴടക്കി...

അരങ്ങു കീഴടക്കി കോവിഡ്; അതിജീവിക്കാനാവാതെ കലാരംഗം

text_fields
bookmark_border
drama equipment
cancel
camera_alt

നൃത്ത നാടക കലാകാരൻ വക്കം മാഹീ​െൻറ നാടക സാമഗ്രികൾ വീട്ടു പരിസരത്തു കൂട്ടിയിട്ടിരിക്കുന്നു

ആറ്റിങ്ങൽ: പ്രതീക്ഷയോടെ പൊടിതട്ടിയെടുത്ത കര്‍ട്ടണുകളും സെറ്റുകളും കോവിഡിെൻറ രണ്ടാം വരവിൽ വീണ്ടും മൂടിക്കെട്ടിവെക്കേണ്ട അവസ്ഥയിലാണ് കലാകാരന്മാർ. ​കോവിഡ്​ വ്യാപനത്തോടെ പ്രഫഷനൽനാടകസമിതികൾക്ക് ഒരു ഉത്സവ സീസൺ കൂടി നഷ്​ടമാവുകയാണ്. നടീനടന്മാരും സാങ്കേതിക വിദഗ്​ധരുമടക്കം 1500 ഓളം പേരുടെ കുടുംബങ്ങളാണ് ദുരിതത്തിലാവുന്നത്.

ഡിസംബർ-മേയ് ആണ് സീസൺ. കഴിഞ്ഞ സീസൺ പകുതി ആയപ്പോഴാണ് ​േകാവിഡ് വ്യാപനം വന്നത്​. ബുക്കിങ്​ എല്ലാം റദ്ദായി. സമിതി ഉടമകളുടെ ലക്ഷങ്ങൾ വെള്ളത്തിലായി. ആ നഷ്‌ടം ഈ സീസണിൽ കുറക്കാമെന്ന പ്രതീക്ഷയും പോയി.നൂറ്റി ഇരുപതോളം പ്രഫഷനല്‍ നാടകസംഘങ്ങള്‍ സംസ്ഥാനത്തുണ്ട്​. നൂറിലേറെ നാടന്‍പാട്ട് സംഘങ്ങളും. ഗാനമേള, മിമിക്‌സ് പരേഡ് സമിതികളും നൂറിലേറെവരും. ക്ലാസിക്കല്‍ കലകള്‍, നാടന്‍കലകള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഇരുന്നൂറോളം കലാസമിതികള്‍ ഉണ്ട്. ഇതില്‍ 90 ശതമാനവും കലാകാരന്മാര്‍ നേരിട്ട് നടത്തുന്നവയാണ്.

പത്ത് ശതമാനം കലാകൂട്ടായ്മകളും സംഘടനകളും നടത്തുന്നവയും. ലാഭം ലക്ഷ്യമിട്ടല്ല ഇവരാരും പ്രവര്‍ത്തിക്കുന്നത്. പ​േക്ഷ പതിനായിരങ്ങളുടെ ഉപജീവനമാണ് ഇതിലൂടെ സാധ്യമാകുന്നത്. പുതിയ നാടകം അരങ്ങി​ലെത്തിക്കാൻ സെറ്റ്, സാങ്കേതികസംവിധാനങ്ങൾ എല്ലാം കൂടി 12 ലക്ഷത്തോളം രൂപ വേണം. ഒരു സീസണിൽ 120 സ്​റ്റേജെങ്കിലും കിട്ടിയാൽ മുടക്കുമുതൽ കിട്ടും. അതിനു മേൽ കിട്ടുന്ന വേദികളാണ് കലാസമിതികളുടെ ലാഭം.

മിക്ക സമിതി ഉടമകളും കടം വാങ്ങിയും പലിശയ്ക്കെടുത്തുമാണ് പുതിയ നാടകം ഇറക്കുന്നത്. മുൻനിര നടീനടന്മാർക്ക് 2500 രൂപ വരെയാണ് ഒരു സ്​റ്റേജിന് പ്രതിഫലം. ഇവർക്ക് അഡ്വാൻസ് നൽകി, ഓരോ ദിവസത്തെയും പ്രതിഫലത്തിൽ നിന്ന് നിശ്ചിത തുക തിരികെ പിടിക്കുന്നതാണ് രീതി. പക്ഷേ ആഘോഷങ്ങള്‍ ഉപേക്ഷിക്കപ്പെട്ട ലോകത്ത് കലാകാരന്മാര്‍ക്ക് മുന്നില്‍ സമിതികളും നിസ്സഹായവസ്ഥ പ്രകടിപ്പിക്കുന്നു. കോവിഡിന് മു​േമ്പ തന്നെ ഓണവിപണി കലാമേഖലക്ക്​ നഷ്​ടമായി. പ്രളയങ്ങളെ തുടര്‍ന്ന് മുന്‍കൂട്ടി ബുക്ക് ചെയ്ത പരിപാടികള്‍ പോലും ഉപേക്ഷിക്കപ്പെട്ടു. വരും വര്‍ഷങ്ങളില്‍ അതിജീവിക്കാം എന്ന പ്രതീക്ഷ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് അരങ്ങ്​ കീഴടക്കിയതോടെ കലാരംഗത്തിന്​ താൽക്കാലികമായെങ്കിലും തിരശ്ശീല വീണു.

സർക്കാർ സഹായം തുടരുമെന്ന്​ പ്രതീക്ഷ - മനു ആറ്റിങ്ങൽ (ഓട്ടൻതുള്ളൽ കലാകാരൻ)

പ്രതിസന്ധിയിലായ കലാകാരന്മാരെ സഹായിക്കുന്ന നടപടികൾ ആണ് ഇതിനകം സർക്കാറിൽ നിന്ന്​ ഉണ്ടായിട്ടുള്ളത്. അത് തുടരുമെന്നു തന്നെയാണ് പ്രതീക്ഷ

കലാകാരന്മാർ ആത്മഹത്യാമുനമ്പിൽ -ബിനീഷ് കോരാണി (നാടൻപാട്ടുകാരൻ, വരമൊഴി കൂട്ടം സമിതി സംഘാടകൻ)

തൊഴിൽ ഇല്ലാതായി എന്നതിലുപരി വർഷങ്ങൾ കൊണ്ട് സ്വന്തമാക്കിയ സ്​റ്റേജ് ഉപകരണങ്ങളും ഇലക്ട്രോണിക്സ് സംവിധാനങ്ങളും ഉപയോഗിക്കാതെ ഇരുന്ന്​ തകരാറിലായയി. ബാങ്ക് വായ്പകൾ മുടങ്ങിയത് മൂലമുള്ള പ്രതിസന്ധികൾ തരണം ചെയ്യാനാകാതെ കലാകാരന്മാരിൽ പലരും ആത്മഹത്യാമുനമ്പിലാണ്. സർക്കാർ സഹായം കൂടിയേ തീരൂ.

സർക്കാറി​െൻറ ഇടപെടൽ വേണം -അനില്‍ ആറ്റിങ്ങല്‍ (സ്​റ്റേജ് ആര്‍ട്ടിസ്​റ്റ്​ അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ്)

കലാസമിതികളെയും കലാകാരന്മാരെയും നിലനിര്‍ത്തുവാന്‍ സര്‍ക്കാറിെൻറ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്കെല്ലാം കലാപരിപാടികള്‍ വെക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് ലഭ്യമാക്കണം. പൊതുപരിപാടികള്‍ക്ക് നിര്‍ബന്ധമായും പ്രൊഫഷണല്‍ കലാപരിപാടികള്‍ ഉള്‍പ്പെടുത്തണം.

Show Full Article
TAGS:stage artists covid crisis 
News Summary - stage artists struggling to overcome the covid crisis
Next Story