ജില്ല സ്കൂൾ കലോത്സവം; തിരുവനന്തപുരം സൗത്ത് മുന്നേറുന്നു
text_fieldsഎച്ച്എസ്,
മംഗലം കളി,
എസ് കെ വി എച്ച് എസ് എസ്
നന്ദിയോട്
ആറ്റിങ്ങൽ: താളലയ വിസ്മയങ്ങൾ കൊണ്ട് ആസ്വാദകമനം കവരുകയും മത്സര നിലവാരത്താൽ സമ്പന്നമാവുകയും ചെയ്ത രണ്ടാം ദിനമാണ് ജില്ലാ കലോത്സവ നഗരിയിൽ കടന്നുപോയത്. സബ്ജില്ലാതലത്തിൽ തിരുവനന്തപുരം സൗത്ത് 419 പോയിൻറ് നേടി ലീഡ് ചെയ്യുന്നു. പാലോട് 411 പോയിന്റും, കിളിമാനൂർ 406 പിന്നാലെ ഉണ്ട്. സ്കൂൾ വിഭാഗത്തിൽ നന്ദിയോട് എസ്.കെ.വി.എച്ച്.എസ് 146 പോയിൻറ് നേടി ഒന്നാം സ്ഥാനത്താണ്. കാർമൽ ഹയർ സെക്കൻഡറി സ്കൂൾ 125 പോയിന്റും ഗവ. ഗേൾസ് എച്ച്.എസ്.എസ് കോട്ടൺഹിൽ 98 പോയിൻറും നേടി പിന്നാലെ ഉണ്ട്.
തിരുവാതിരയും ഗോത്രകലകളും നാടകവും പ്രേക്ഷക സമ്പന്നമായിരുന്നു. കലോത്സവ വേദികൾ ഒരുങ്ങിയ സ്കൂളുകളിലെല്ലാം സന്ദർശക തിരക്കു അനുഭവപ്പെട്ടു. മത്സരം തുടങ്ങാൻ വൈകിയതും നൃത്ത വേദികളിലെ തർക്കങ്ങളും കല്ലുകടിയായി. നൃത്ത വേദികളിലെ പരാതി പതിവുള്ളതാണെങ്കിലും ആക്ഷേപങ്ങളിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. രണ്ടാം ദിനം പിന്നിടുമ്പോൾ വിധി നിർണയം സംബന്ധിച്ച് 45 അപ്പീൽ അപേക്ഷകൾ കിട്ടി.
വിധികർത്താക്കൾക്ക് എതിരെ പ്രതിഷേധവുമായി ഗോത്രവിഭാഗക്കാർ
ആറ്റിങ്ങൽ : മംഗലംകളി വേദിയിൽ വിധികർത്താക്കൾക്ക് എതിരെ പ്രതിഷേധവുമായി ഗോത്രവിഭാഗക്കാർ. കാസർഗോഡുള്ള മാവിലൻ, മലവേട്ടുവൻ സമുദായങ്ങളിലെ മൂന്നു പേരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വിധികർത്താക്കളിൽ ആരും ഗോത്രവിഭാഗത്തിലുള്ളവരല്ലെന്നും വിധികർത്താക്കളിൽ രണ്ടുപേരെങ്കിലും ഗോത്ര വിഭാഗത്തിലുള്ളവരായിരിക്കണമെന്ന നിബന്ധന സംഘാടകർ അട്ടിമറിച്ചെന്നും ഇവർ ആരോപിച്ചു.
മത്സലം ഫലം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. ഗോത്ര വിഭാഗക്കാർ സ്‌റ്റേജിനു മുന്നിൽ വിധികർത്താക്കൾക്ക് അടുത്തുപോയി ചോദ്യം ചെയ്യുകയായിരുന്നു. അധ്യാപകർ ഇതു തടയാൻ ശ്രമിച്ചതോടെ വാക്കേറ്റമായി. ഫലം പ്രഖ്യാപിച്ച ശേഷം വിധികർത്താക്കൾ മടങ്ങുമ്പോൾ അവരോട് നൃത്തം ചെയത് കാണിക്കാൻ ആവശ്യപ്പെട്ട് പിന്തുടർന്ന് പ്രകോപനം ഉണ്ടാക്കുകയും ചെയ്തു. കലോത്സവങ്ങളിൽ ഗോത്രകലകളെ അവഹേളിക്കും വിധമാണ് അവതരിപ്പിക്കുന്നതെന്നും യൂട്യൂബ് നോക്കി പഠിക്കുന്നവരാണ് അധികമെന്നും പ്രതിഷേധിച്ചവർ ആരോപിച്ചു.


