ലോറിയിൽനിന്ന് ബിയർ മോഷ്ടിച്ചവർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ആറ്റിങ്ങൽ: വിദേശമദ്യം കൊണ്ടുവരുന്ന ലോറികളിൽനിന്ന് മദ്യം കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിലായി. വട്ടിയൂർക്കാവ് മൂന്നാമൂട് മണലയം സൗമ്യ ഭവനിൽ സുരേഷ് (40), തമിഴ്നാട് തിരുനെൽവേലി രാധാപുരം പണ്ണീർകുളം ഹൗസ് നമ്പർ 16 സി.എയിൽ മണി (33) എന്നിവരാണ് പിടിയിലായത്.
ആറ്റിങ്ങൽ ബിവറേജസ് ഗോഡൗണിലേക്ക് മദ്യവുമായി എത്തുന്ന ലോറികൾ റോഡ് അരികിൽ പാർക്ക് ചെയ്യവെ രണ്ട് കേയ്സും ഒമ്പത് കുപ്പി ബിയറുമാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ടോറസ് ലോറി മൂടിയിരുന്ന ടാർപ്പ കീറിയാണ് മോഷണം നടത്തിയത്. പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ മുഖം മറച്ചിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


