മുളക്പൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം; യുവതിയും യുവാവും അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
ആറ്റിങ്ങൽ: മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമം, യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് പുള്ളിക്കട വടക്കുംഭാഗം പുതുവൽപുരയിടത്തിൽ നിന്നും മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന ലക്ഷ്മി (26), കൊല്ലം മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റ് നമ്പർ 11 ൽ താമസിക്കുന്ന സാലു (26) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. 19 ന് രാവിലെ 10 ന് ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരി പോയിന്റ്മുക്ക് ജങ്ഷനിലാണ് സംഭവം.
അറസ്റ്റിലായ സാലുവിന് കൊട്ടിയം പൊലീസ് സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിലുണ്ട്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാലിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഗോപകുമാർ.ജി, എസ്.ഐമാരായ ജിഷ്ണു എം.എസ്, ഉത്തരേന്ദ്രനാഥ്, എ.എസ്.ഐമാരായ ജിഹാനിൽ ഹക്കിം, രേഖ.എം.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികൾ കൃത്യത്തിനുപയോഗിച്ച വാഹനവും മുളക് പൊടിയും പൊലീസ് കണ്ടെടുത്തു.