ബാലരാമപുരത്തെ മോഷണം: പ്രതികൾ പിടിയിൽ
text_fieldsപിടിയിലായവർ
ബാലരാമപുരം: ഒരാഴ്ച മുമ്പ് ബാലരാമപുരത്തെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് ലക്ഷങ്ങൾ മോഷ്ടിച്ച രണ്ട് പ്രതികളെ പൊലീസ് പിടികൂടി. കൊല്ലം ഇരവിപുരം ഇളവയൽ തൊടി ആക്കോലിൽ സജിൽ (29), ഇരവിപുരം ആക്കോലിൽ വാളത്തുംഗൽ അനന്തു രവി (19) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 24ന് ബാലരാമപുരം തേമ്പാമുട്ടം ചാനൽപാലത്തിന് സമീപം മണപ്പാട്ടിൽ സൂപ്പർമാർക്കറ്റിൽനിന്ന് 60,000 രൂപയും ബാലരാമപുരം ശാലിഗോത്രതെരുവിൽ കണ്ണൻ ഹാൻഡ്ലൂംസിൽ നിന്ന് 1,45,000 രൂപ മോഷ്ടിച്ച കേസിലെ പ്രതികളാണിവർ.
മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങളും ബൈക്കും കേന്ദ്രീകരിച്ച് ബാലരാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. നൂറിലെറെ സി.സി.ടി.വികളാണ് പൊലീസ് പരിശോധിച്ചത്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിൽ ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്യാം, എസ്.ഐ ജ്യോതി സുധാകർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, ജിതിൻ എസ് റോയ്, ശ്രീകുമാർ ജോണി എന്നിവരടങ്ങുന്ന പൊലീസ് സംഘം പ്രതികളെ കൊല്ലം ഇരവിപുരംഭാഗത്തുനിന്നാണ്.