കരമന-കളിയിക്കാവിള ദേശീയപാത വികസനം; കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
text_fieldsകരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി വഴിമുക്ക് ജങ്ഷനിലെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നു
ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയില്‍ ബാലരാമപുരം മൂതല്‍ വഴിമുക്ക് വരെയുള്ള ഒന്നര കിലോമീറ്റര്‍ വികസനത്തിന് കളമൊരുങ്ങുന്നു. ഏറെ ബുദ്ധിമുട്ടിയുള്ള യാത്രക്ക് ഇതോടെ താൽകാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ. വഴിമുക്ക്, ബാലരാമപുരം പ്രദേശത്തെ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന നടപടി ആരംഭിച്ചു. വഴിമുക്ക് ജംങ്ഷനിലെ കെട്ടിടങ്ങളാണ് ആദ്യഘട്ടത്തില്‍ പൊളിക്കുന്നത്. അമ്പതിലെറെ കെട്ടിടം പൊളിക്കാനനുള്ള ടെണ്ടറുകള്‍ നല്കി. വരും ദിവസങ്ങളില്‍ ബാലരാമപുരത്തെ കെട്ടിടങ്ങളും പൊളിക്കും. ജങ്ഷന് കേന്ദ്രീകരിച്ചുള്ള വ്യാപാര സ്ഥാപനങ്ങളും വികസനത്തിന്റെ ഭാഗമായി മാറി. അവശേഷിക്കുന്ന പൊളിക്കുന്ന സ്ഥലത്തിന് പുറകിലേക്ക് വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിച്ചു. ഫണ്ട് കിട്ടാനുള്ള കുറച്ച് കടക്കാരാണ് പ്രതിസന്ധിയോടെ തുടരുന്നത്. നിസാര കാരണങ്ങളുടെ പേരില്‍ ഫണ്ട് അനുവധിക്കാത്തവരും ഉള്‍പ്പെടുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിക്കുന്നതോടെ പ്രദേശത്തെ ഗതാഗത കുരുക്കിന് വലിയ തോതില്‍ പരിഹാരമാകും. കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതോടെ വാഹന പാര്‍ക്കിങിന് താല്‍ക്കാലിക സൗകര്യം ലഭിക്കും. പതിറ്റാണ്ടുകളായി തുടങ്ങിയ ദേശീയപാത വികസനത്തിന്റെ അടുത്തഘട്ടമാണ് ഇനി യാഥാർഥ്യമാകുവാന്‍ പോകുന്നത്.
കരമന - കളിയിക്കാവിള റോഡ് വികസനം വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെ വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ കോടികളുടെ ഭരണാനുമതി നല്‍കിയിരുന്നു. കിഫ്ബി പദ്ധതിയിലാണ് റോഡ് വികസനം. കരമന-കളിയിക്കാവിള പാതയില്‍ കൊടിനട വരെയുള്ള വികസനം പൂര്‍ത്തികരിച്ച് വര്‍ഷങ്ങൾ പിന്നിട്ടു. കൊടിനട മുതല്‍ വഴിമുക്ക് വരെ 30.2 മീറ്റര്‍ വീതിയില വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കൊടിനട മുതല്‍ വഴിമുക്ക് വരെയുള്ള 1.5 കിലോമീറ്റര്‍ ഭാഗം 30.2 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുളള സ്ഥലമെറ്റെടുപ്പ് നടപടികളാണ് പുരോഗമിക്കുന്നത്.