പുതുവത്സരത്തില്‍ കര്‍ശന പരിശോധനയുമായി പൊലീസ്
text_fieldsബാലരാമപുരം: പുതുവത്സരദിനത്തില്‍ ഇടറോഡുകളിലുള്‍പ്പെടെ കര്‍ശന പരിശോധനയുമായി ബാലരാമപുരം പൊലീസ്. സ്റ്റേഷന് പരിധിയിലെ ലോഡ്ജുകളും വാടക കെട്ടിടങ്ങളും കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു. മദ്യപർ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടിയാല്‍ കര്‍ശന നടപടിയുണ്ടാകും. ഉടമ എത്തിയാൽ മാത്രമേ പിഴ ഈടാക്കി വാഹനം വിട്ടുനൽകൂ. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പ്രധാന സ്ഥലങ്ങലില്‍ ക്യാമറകള്‍ സ്ഥാപിച്ചു. മഫ്തി പൊലീസും ബൈക്ക് പട്രോളിങ്ങും നിരീക്ഷണം നടത്തും. മുന്‍ കാലങ്ങളില്‍ പ്രശ്നങ്ങല്‍ സൃഷ്ടിച്ചവരെ നിരീക്ഷിക്കും.
മയക്കുമരുന്ന് ഉപയോഗം, അനധികൃത മദ്യവിൽപന കേസുകളില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക തയാറാക്കി നിരീക്ഷിച്ചുവരുന്നു. ഇതരസംസ്ഥാന ബസുകളും മറ്റു യാത്രാവാഹനങ്ങളും പരിശോധിക്കും. സ്റ്റേഷന് ഹൗസ് ഓഫിസര്‍ സൈജുനാഥിന്റെയും എസ്.ഐ വിപിന്‍ ഗബ്രിയേലിന്റെയും നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണം നടത്തും.


