ഇന്ന് വായനാദിനം; ഗ്രേഷ്യസ് ബെഞ്ചമിൻ പത്താം ക്ലാസ്; രചിച്ചത് 217 പുസ്തകങ്ങൾ
text_fieldsഅംഗീകാങ്ങള്ക്കും പുസ്തക ശേഖരത്തിനുമരികില് ഗ്രേഷ്യസ് ബെഞ്ചമിന്‍
ബാലരാമപുരം: വിദ്യാഭ്യാസം പത്താംക്ലാസ് മാത്രമാണെങ്കിലും ഗ്രേഷ്യസ് ബെഞ്ചമിന്‍ ഇതിനോടകം രചിച്ചത് 217 പുസ്തകള്‍. സംസ്ഥാന സര്‍ക്കാറിന്റേതുള്‍പ്പെടെ ഇരുപത്തി അഞ്ചിലെറെ അവാര്‍ഡുകളും തേടിയെത്തി. ബാലരാമപുരം ഉച്ചക്കട കട്ടച്ചല്‍കുഴി അക്ഷരം വീട്ടില്‍ ഗ്രേഷ്യസ് ബഞ്ചമിന് (56) സിവില്‍ സർവീസുകാര്ക്കുള്പ്പെടെ നിരവധി പുസ്തകങ്ങളാണ് രചിച്ചത്.
59 വയസ്സിനിടയില്‍ 217 പുസ്തകങ്ങള്‍, 2000 ത്തോളം ലേഖനങ്ങള്‍, നിരവധി പുരസ്കാരങ്ങൾ എന്നിവ നേടി. വീടു നിറയെ അംഗീകാരങ്ങള്‍, വീടിന് ചുറ്റും കൃഷിത്തോട്ടവും മത്സ്യകൃഷിക്കുളവും. കന്നുകാലി കോഴിവളര്‍ത്തലും പുസ്തകവായനയുമാണ് ജീവിതത്തിലെ പ്രധാന വിനോദം. മണ്ണിര മുതല്‍ റോക്കറ്റ് വിക്ഷേപണ ശാസ്ത്രം വരെ ബെഞ്ചമിന്‍ എഴുതാത്ത വിഷയങ്ങളില്ല.
പത്താംക്ലാസിന് ശേഷം 18 വയസ്സിലാണ് ആദ്യപുസ്തകം എഴുതിയത്. വിഷയം-ശിശുപരിപാലനം.സ ലൈബ്രറി പ്രസ്ഥാനത്തിന്റെ ആചാര്യന് പി.എന്‍. പണിക്കരാണ് അന്ന് ബഞ്ചമിന്റെ പുസ്തകം പ്രകാശനം ചെയതത്. 1226 പേജുള്ള ചരിത്രവിജ്ഞാന കോശമാണ് എഴുതിയതില്‍ വെച്ചേറ്റവും വലിയ ഗ്രന്ഥം. കുട്ടികളുടെ ചരിത്ര നിഘണ്ടു,പ രിസ്ഥിതി വിജ്ഞാനകോശം തുടങ്ങിയവയാണ് ഏറെയും.പ രിസ്ഥിതി വിജ്ഞാന കോശത്തിന് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
നിരവധി പത്രങ്ങളിലും ആനുകാലികങ്ങളിലും കൃഷി കോളമിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002ല്‍ ബെസ്റ്റ്ഫാര്മര് ജേര്‍ണലിസത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടി. പതിനായിരക്കണക്കിന് പേനകളാണ് ബഞ്ചമിന്റെ ശേഖരത്തിലുള്ളത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പുസ്തകം എഴുതിയത്. പുലര്‍ച്ചെ മൂന്നിന് എഴുത്ത് തുടങ്ങും. പബ്ലിക്കേഷന്‍ ബുക്ക് എഴുതി നല്കുന്നതില് നിന്ന് ലക്ഷങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോഴും എഴുത്തിന്റെ പണിപ്പുരയിലാണ് ബെഞ്ചമിന്‍.-