വെള്ളമില്ലാതെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ
text_fieldsറെയിൽവേ സ്റ്റേഷൻ പരിസരത്തെ ഉപയോഗശൂന്യമായ കിണർ
ചിറയിൻകീഴ്: വെള്ളമില്ലാതെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ, യാത്രക്കാർ ദുരിതത്തിൽ. മോട്ടോർ കേടായത് കാരണം വെള്ളമില്ലാതായിട്ട് അഞ്ച് ദിവസമായി. കേടായ മോട്ടോർ ശരിയാക്കാനായി ഇളക്കിക്കൊണ്ട് പോയെങ്കിലും ഇതുവരെയും പുന: സ്ഥാപിച്ചിട്ടില്ല. നിലവിൽ രണ്ട് കിണർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടെങ്കിലും മോട്ടോർ കേടായാൽ പകരം സംവിധാനമില്ല.
രണ്ട് കിണറിൽ ഒന്ന് പഴക്കം ചെന്നതും കൃത്യമായി പരിപാലിക്കാത്തതിനാൽ കാട് പിടിച്ച് ഉപയോഗിക്കാൻ കഴിയാത്ത രൂപത്തിലുമാണ്. കേടായ മോട്ടോറിന് പകരം പുതിയത് സ്ഥാപിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും പഴയ കിണറും പരിസരവും വൃത്തിയാക്കാനും റെയിൽവേ അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ചിറയിൻകീഴ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.