Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightChirayinkeezhuchevron_rightമുതലപ്പൊഴി: എസ്കവേറ്റർ...

മുതലപ്പൊഴി: എസ്കവേറ്റർ കൊണ്ടുപോകാൻ നീക്കം; തടഞ്ഞ് മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
മുതലപ്പൊഴി: എസ്കവേറ്റർ കൊണ്ടുപോകാൻ നീക്കം; തടഞ്ഞ് മത്സ്യത്തൊഴിലാളികൾ
cancel
camera_alt

എ​സ്ക​വേ​റ്റ​ർ കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞ​പ്പോ​ൾ

ചി​റ​യി​ൻ​കീ​ഴ്: മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ൽ​നി​ന്ന് എ​സ്ക​വേ​റ്റ​ർ മാ​റ്റാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. മ​ണ​ൽ നീ​ക്കം ന​ട​ത്തു​ന്ന മേ​ഖ​ല​യി​ൽ നി​ല​വി​ൽ ആ​റ് എ​സ്ക​വേ​റ്റ​റു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ​നി​ന്ന് ഒ​രു എ​സ്ക​വേ​റ്റ​ർ ട്രൈ​ല​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കാ​നാ​ണ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ ശ്ര​മം ന​ട​ന്ന​ത്. അ​പ്പോ​ൾ ത​ന്നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ് സ്ഥ​ല​ത്തെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റു​ടെ​യോ ക​രാ​റു​കാ​ര​ന്റെ​യോ സാ​ന്നി​ധ്യ​മി​ല്ലാ​തെ എ​സ്ക​വേ​റ്റ​ർ കൊ​ണ്ടു​പോ​കാ​ൻ പ​റ്റി​ല്ലെ​ന്ന് പൊ​ലീ​സ് നി​ല​പാ​ടെ​ടു​ത്ത​തോ​ടെ തി​രി​ച്ചി​റ​ക്കി.

അ​ഴി​മു​ഖ​ത്ത് കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​ണ് ഡ്രെ​ഡ്ജ​റി​ന് പു​റ​മേ എ​സ്ക​വേ​റ്റ​റു​ക​ൾ കൂ​ടി ല​ഭ്യ​മാ​ക്കി​യ​ത്. മ​ണ​ൽ ഇ​നി​യും വ​ലി​യ​തോ​തി​ൽ നീ​ക്കം ചെ​യ്യാ​നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്ക​വേ​റ്റ​റു​ക​ൾ കൊ​ണ്ടു പോ​കാ​നു​ള്ള ശ്ര​മം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.അ​ഴി​മു​ഖ​ത്തു​ള്ള മ​ണ​ലി​നു പു​റ​മേ നി​ല​വി​ൽ അ​ഴി​മു​ഖ​ത്തേ​ക്ക് മ​ണ​ൽ വ​ന്ന അ​ടി​യു​ന്ന പെ​രു​മാ​തു​റ ഭാ​ഗ​ത്തു​നി​ന്നും നി​ശ്ചി​ത അ​ള​വി​ൽ മ​ണ​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ച​ന്ദ്ര​ഗി​രി ഡ്രെ​ഡ്ജ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പൊ​ഴി​യി​ൽ ര​ണ്ടാ​മ​ത് എ​ത്തി​ച്ച ച​ന്ദ്ര​ഗി​രി ഡ്രെ​ഡ്ജ​ർ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ര​ണ്ടു ദി​വ​സ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഡ്രെ​ഡ്ജ​ർ പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഡ്രെ​ഡ്ജി​ങ് ന​ട​ത്തു​മ്പോ​ൾ 20 ശ​ത​മാ​നം മ​ണ​ലും 80 ശ​ത​മാ​നം വെ​ള്ള​വു​മാ​യാ​ണ് പു​റം​ത​ള്ളി​യ​ത്.

ഡ്ര​ഡ്ജി​ങ് പൂ​ർ​ണ​തോ​തി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ

ശ​നി​യാ​ഴ്ച അ​ത് 70 ശ​ത​മാ​നം മ​ണ​ലും 30 ശ​ത​മാ​നം വെ​ള്ള​വും എ​ന്ന നി​ല​യി​ലേ​ക്ക് പു​രോ​ഗ​മി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:muthalapozhi harbour Dredging excavator trivandrum 
News Summary - Fishermen block move to take away excavator from muthalapozhi
Next Story