ചിറയിന്‍കീഴ് റെയില്‍വെ മേൽപാലത്തില് ഭാരപരിശോധന
text_fieldsചിറയിന്‍കീഴ് റെയില്‍വെ ഓവര്‍ ബ്രിഡ്ജില്‍ ഭാര പരിശോധന ആരംഭിച്ചപ്പോൾ
ചിറയിന്‍കീഴ്: റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഐ.ഐ.റ്റി ഇന്‍ഫ്ര ടെക് നടത്തുന്ന ഭാരപരിശോധന ചിറയിന്‍കീഴ് റെയില്‍വെ ഓവര്‍ ബ്രിഡ്ജില്‍ പുരോഗമിക്കുന്നു. തിങ്കളാഴ്ച്ച രാത്രി 10 മുതലാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. നിര്‍മാണം പൂര്‍ത്തീകരിച്ച് വാഹന ഗതാഗതം ആരംഭിച്ചെങ്കിലും ശാസ്ത്രീയമായ ഭാരപരിശോധനാഫലം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല. ഇതിന്റെ പ്രവര്ത്തമനാണ് മൂന്ന് ദിവസങ്ങളിലായി പാലത്തില്‍ നടക്കുന്നത്.
180 ടണ്‍ ഭാരം പാലത്തിന്റെ സ്പാനിന് മുകളില്‍ കയറ്റിയാണ് ടെസ്റ്റ് നടത്തുന്നത്. ഇതിനായി 2.5 ടണ്‍ ഭാരമുളള 80 സിമന്റ് കട്ടകൾ എത്തിച്ചാണ് ടെസ്റ്റ് നടത്തുന്നത്. സ്പാനിന് താങ്ങാനുളള ശക്തി രേഖപ്പെടുത്തുകയാണ് ടെസ്റ്റിന്റെ ലക്ഷ്യം. ആകെ ഭാരത്തിന്റെ ഇരുപത്തഞ്ച് ശതമാനം, അന്‍പത് ശതമാനം, എഴുപത്തിയഞ്ച് ശതമാനം, നൂറു ശതമാനം എന്നിങ്ങനെ ഭാരം കയറ്റി ലോഡ് ടെസ്റ്റ് നടത്തും. ഓരോ ഘട്ടത്തിലും ഭാരം കയറ്റുമ്പോഴുളള വ്യതിയാനം രേഖപ്പെടുത്തും.
180 ശതമാനം ഭാരം കയറ്റിയ ശേഷം ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞ് ലോഡ് ടെസ്റ്റും നടത്തിയാണ് ടെസ്റ്റ് പൂര്‍ത്തികരിക്കുന്നത്. റിപ്പോര്‍ട്ട് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് സമര്‍പ്പിക്കും. അതിന് ശേഷമാണ് സുരക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ബുധനാഴ്ച്ച രാത്രിയോടെ ടെസ്റ്റ് പൂര്‍ത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.


