പൊലീസുകാരന് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി
text_fieldsവെള്ളറട: പൊലീസുകാരൻ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി . മണലുവിള സ്വദേശിയായ പൊലീസുകാരന് രാഹുല്‍ ബാബു (35) ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് സംഭവം. പരിക്കേറ്റ ഭാര്യ പ്രിയ ജെ.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തിന് വെട്ടിയതിനെത്തുടർന്ന് കുതറിമാറിയതിനാല്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ദിവസങ്ങളായി സ്ത്രീധനത്തിന്റ പേരില്‍ ഉപദ്രവിക്കുന്നതായി വനിതശിശുവകുപ്പില് പ്രിയ പരാതിപ്പെട്ടിരുന്നതിനെത്തുടർന്ന് ഇവർക്കും രണ്ട് മക്കള്‍ക്കും സംരക്ഷണത്തിന് ക്രമീകരണം ഒരുക്കിയിരുന്നു.
രാഹുല്‍ ബാബു നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാരനാണ്. ഞായറാഴ്ച നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിക്ക് നല്കിയ പരാതി സമീപത്തെ മാരായമുട്ടം പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാഹുല്‍ ബാബുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്ന് പരാതിയുണ്ട്.