Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമഗ്രമാറ്റം...

സമഗ്രമാറ്റം ലക്ഷ്യമിട്ട് ‘വിഷൻ ശബരിമല’യുമായി ദേവസ്വം ബോർഡ്

text_fields
bookmark_border
സമഗ്രമാറ്റം ലക്ഷ്യമിട്ട് ‘വിഷൻ ശബരിമല’യുമായി ദേവസ്വം ബോർഡ്
cancel
Listen to this Article

തിരുവനന്തപുരം: ശബരിമലയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ട് ‘വിഷൻ ശബരിമല’യുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വെള്ളിയാഴ്ച ബോർഡ് ആസ്ഥാനത്ത് ചേർന്ന അവലോകന യോഗത്തിലാണ് പദ്ധതികൾ ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ അവതരിപ്പിച്ചത്. അതുപ്രകാരം ശബരിമലക്കായി പ്രത്യേക ബജറ്റ് ഉണ്ടാകും. പമ്പയിൽ പിൽഗ്രിം സെന്‍റര്‍ ആരംഭിക്കും. തന്ത്രിമാര്‍ ഒരോ സീസണിലും മാറി വരുന്നതിൽ തീരുമാനമെടുക്കേണ്ടിവരുമെന്നും ജയകുമാര്‍ പരഞ്ഞു. സന്നിധാനത്ത് ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കും. കാണാതായവരെക്കുറിച്ച അനൗണ്‍സ്മെന്‍റ് 30 മണിക്കൂര്‍ ഇടവിട്ടാകും ഉണ്ടാകുക. എല്ലാ ഭാഷയിലും അറിയിപ്പ് നൽകാൻ തീരുമാനമായി.

483 കോടിയാണ് ഈ സീസണിലെ വരുമാനം. ചെലവ് തിട്ടപ്പെടുത്തിയിട്ടില്ല. മകരവിളക്ക് കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ ഓഡിറ്റ് നടത്താൻ തീരുമാനിച്ചു. സ്വയംഭൂ സ്പോണ്‍സര്‍മാരിൽനിന്ന് സംഭാവന സ്വീകരിക്കില്ല. ഏതെങ്കിലും പദ്ധതികൾക്കായി ആവശ്യമെങ്കിൽ ബോര്‍ഡ് സ്പോണ്‍സറെ കണ്ടെത്തും. ഇടപാടുകള്‍ ഡിജിറ്റലാക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നൽകും. ബോർഡിലെ താൽക്കാലിക ജീവനക്കാരുടെ എണ്ണം കുറക്കും. ശബരിമലയിൽ വിലക്ക് ലംഘിച്ച് സിനിമ ഷൂട്ടിങ് നടന്നതിൽ പരിശോധന നടത്തും. ഷൂട്ടിങ്ങിന് അനുമതി നൽകിയില്ലെന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കെ. ജയകുമാര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കെ സമഗ്ര വികസന പദ്ധതി പ്രഖ്യാപനത്തിലൂടെ മുഖം രക്ഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. സ്പോൺസർഷിപ് വിഷയത്തിൽ ജാഗ്രതയോടെയുള്ള നീക്കമാണ് ബോർഡിന്റേത്. പലതരം സ്പോൺസർമാരുമായി സഹകരിച്ചതാണ് വിവാദങ്ങൾക്ക് കാരണമെന്ന വിലയിരുത്തലിലാണ് ബോർഡ്.

Show Full Article
TAGS:Devaswom Board Sabarimala trivandrum 
News Summary - Devaswom Board launches 'Vision Sabarimala' aiming for comprehensive change
Next Story