Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല ഫുട്​ബാൾ ലീഗ്​:...

ജില്ല ഫുട്​ബാൾ ലീഗ്​: എ​സ്.​ബി.​എ​ഫ്.​എ പൂ​വാ​റിന്​ ഉജ്ജ്വല വിജയം

text_fields
bookmark_border
ജില്ല ഫുട്​ബാൾ ലീഗ്​: എ​സ്.​ബി.​എ​ഫ്.​എ പൂ​വാ​റിന്​ ഉജ്ജ്വല വിജയം
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം ജി​ല്ല ഫു​ട്ബാ​ൾ ലീ​ഗി​ൽ ട്രി​വാ​ൻ​ഡ്രം സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ ഗോ​ൾ നേ​ടു​ന്ന വി.​എ​ഫ്.​എ

വ​ലി​യ​തു​റ​യു​ടെ താ​രം

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല ഫു​ട്ബാ​ൾ ലീ​ഗ് ഇ-​ഡി​വി​ഷ​നി​ൽ മെ​ഡി​ക്ക​ൽ സ്പോ​ർ​ട്ടി​ങ് ക്ല​ബി​നെ ഗോ​ൾ​മ​ഴ​യി​ൽ മു​ക്കി എ​സ്.​ബി.​എ​ഫ്.​എ പൂ​വാ​ർ. ഒ​ന്നി​നെ​തി​രെ ഏ​ഴു​ഗോ​ളു​ക​ൾ​ക്കാ​ണ് പൂ​വാ​ർ ലീ​ഗി​ലെ മൂ​ന്നാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. പൂ​വാ​റി​നാ​യി എ​ബി ദാ​സ് നാ​ലും ഷി​ജി​ൻ, സ്റ്റ​പ്ലി​യാ​നോ, ആ​ൽ​ബി​ൻ എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി. വി​ഘ്നേ​ഷി​ലൂ​ടെ​യാ​യി​രു​ന്നു മെ​ഡി​ക്ക​ൽ സ്പോ​ർ​ട്ടി​ങ്ങി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ.

ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ അ​ന​ന്ത​പു​രി എ​ഫ്.​സി​യെ 27 ഗോ​ളി​നും മു​കു​ന്ദ​ൻ​സ് എ​ഫ്.​സി​യെ 25 ഗോ​ളി​നും ത​ക​ർ​ത്ത പൂ​വാ​റി​നെ​തി​രെ ക​രു​ത​ലോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ ടീം ​ഇ​റ​ങ്ങി​യ​ത്. പ​ക്ഷേ പൂ​വാ​റി​ന്‍റെ മു​ന്നേ​റ്റ​നി​ര​ക്കാ​രെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മൈ​താ​ന​ത്ത് വി​ല​പോ​യി​ല്ല. ക​ളി​യു​ടെ അ​ഞ്ചാം മി​നി​റ്റി​ൽ ത​ന്നെ എ​ബി​ദാ​സ് മെ​ഡി​ക്ക​ലി​ന്‍റെ വ​ല​കു​ലു​ക്കി.

ഒ​പ്പം ഷി​ജി​നും ചേ​ർ​ന്ന​തോ​ടെ 19 മി​നി​റ്റി​നു​ള്ളി​ൽ നാ​ലു​ഗോ​ളു​ക​ളാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. നാ​ലു​ഗോ​ളു​ക​ൾ വീ​ണ​തോ​ടെ മെ​ഡി​ക്ക​ലി​ന്‍റെ മു​ന്നേ​റ്റ​നി​ര ഉ​ണ​ർ​ന്നു. ക​ളി​യു​ടെ 27ാം മി​നി​ട്ടി​ൽ പൂ​വാ​റി​ന്‍റെ പ്ര​തി​രോ​ധ​നി​ര​യെ ക​ബ​ളി​പ്പി​ച്ച് വി​ഘ്നേ​ഷി​ലൂ​ടെ മെ​ഡി​ക്ക​ൽ ടീം ​തി​രി​ച്ച​ടി​ച്ചു. സ്കോ​ർ (4-1). ര​ണ്ടാം പ​കു​തി​യി​ൽ പൂ​വാ​റി​ന്‍റെ മു​ന്നേ​റ്റ​നി​ര​യെ ഒ​രു​പ​രി​ധി​വ​രെ​യെ​ങ്കി​ലും പി​ടി​ച്ചു​കെ​ട്ടാ​നാ​യ​തി​നാ​ലാ​ണ്​ ഗോ​ൾ ഏ​ഴി​ലൊ​തു​ങ്ങി​യ​ത്.

ഇ ​ഡി​വി​ഷ​നി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ റോ​വേ​ഴ്സ് എ​ഫ്.​സി മു​കു​ന്ദ​ൻ​സ് എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഏ​ക​പ​ക്ഷീ​യ​മാ​യ എ​ട്ടു​ഗോ​ളു​ക​ൾ​ക്കാ​ണ് റോ​വേ​ഴ്സി​ന്‍റെ വി​ജ​യം. റോ​വേ​ഴ്സി​നാ​യി ഗൗ​തം യു.​എ​സ് മൂ​ന്നും ജോ​യ​ൽ ര​ണ്ടും സം​ഗീ​ത്, അ​ഖി​ല​ൻ, പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി. ഗൗ​ത​മാ​ണ് ക​ളി​യി​ലെ താ​രം. എ​ഫ് ഡി​വി​ഷ​നി​ൽ വി.​എ​ഫ്.​എ വ​ലി​യ​തു​റ ഏ​ക​പ​ക്ഷീ​യ​മാ​യ 15 ഗോ​ളു​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം സി​റ്റി എ​ഫ്.​സി​യെ ത​ക​ർ​ത്തു.

വി.​എ​ഫ്.​എ​ക്കാ​യി ഗോ​ൾ​സാ​ൽ​വ​സ് 10 ഗോ​ളു​ക​ൾ നേ​ടി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ എ​സ്.​ബി.​എ​ഫ്.​എ പൂ​ന്തു​റ ഏ​ക​പ​ക്ഷീ​യ എ​ട്ടു​ഗോ​ളു​ക​ൾ​ക്ക് എ​മി​റേ​റ്റ്സ് എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Show Full Article
TAGS:Football league poovar Trivandrum News 
News Summary - District Football League: S.B.F.A. Poovar win the match
Next Story