ഒമാനിലേക്കുള്ള വിമാനം മണിക്കൂറുകൾ വൈകി; യാത്രികർ വലഞ്ഞു അഞ്ച്
text_fieldsതിരുവനന്തപുരം: ഒമാനിലേക്കുള്ള വിമാനം മണിക്കൂറുകൾ വൈകിയതോടെ 200ലധികം യാത്രികർ വലഞ്ഞു. എയർ ഇന്ത്യയുടെ വിമാനം ചൊവ്വാഴ്ച രാവിലെ 8.30നായിരുന്നു ഷെഡ്യൂൾ ചെയ്തത്. പിന്നീടത് വൈകീട്ട് മൂന്നിലേക്കും നാലിലേക്കും മാറ്റിയതാണ് ദുരിതമായത്. എന്തുകൊണ്ടാണ് വൈകിയെതെന്ന് വിശദീകരിക്കാനോ ഭക്ഷണമോ വെള്ളമോ നൽകാനോ അധികൃതർ തയാറായില്ലെന്ന് ആക്ഷേപമുയർന്നു.
വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് താവളത്തിലെത്തി ബോര്‍ഡിങ് പാസ് എടുത്ത് ടെര്‍മിലനില്‍ കാത്തിരിക്കുമ്പോഴാണ് മണിക്കൂറോളം വൈകുമെന്ന അറിയിപ്പ് വന്നത്. ഇതോടെ ഗർഭിണികളും കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ യാത്രികർ ദുരിതത്തിലായി. വൈള്ളമോ ഭക്ഷണമോ നല്കാന് പോലും എയര്‍ലൈന്‍സ് തയാറായില്ല. പലർക്കും ജോലിയിൽ പ്രവേശിക്കേണ്ട അവസാന തീയതിയായിരുന്നു ഇന്നലെ.
ടെര്മിനലിനില്നിന്ന് ഭക്ഷണമോ വെള്ളമോ വാങ്ങാന്‍ കൂടുതൽ പണം നല്‍കേണ്ടിവരും. അതിനാല്‍ പലരും ഭക്ഷണം കഴിക്കാതെ കൈക്കുഞ്ഞുങ്ങളുമായി മണിക്കൂറുകളോളം കാത്തിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ പല വിമാനങ്ങളും ചൊവ്വാഴ്ച മണിക്കൂകളോളം വൈകി. പുറമെ തിരുവന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കും ദുബൈയിലേക്കും ഷാര്‍ജയിലേക്കും അബുദാബിയിലേക്കുമുള്ള സർവിസുകളും മണിക്കൂറുകളോളം വൈകി. ഒരോ വിമാനവും നാലും അഞ്ചും മണിക്കൂറാണ് വൈകിയത്.