Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികളെ മർദിച്ച...

വിദ്യാർഥികളെ മർദിച്ച സംഘം അറസ്റ്റിൽ

text_fields
bookmark_border
വിദ്യാർഥികളെ മർദിച്ച സംഘം അറസ്റ്റിൽ
cancel
camera_alt

ജി​ബി​ന്‍ സാ​ബു, സു​നു എ​സ്. ബൈ​ജു, അ​നു​ജി​ത്ത്

മണ്ണന്തല: ടോയ് കണ്ണടയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ലോ കോളജ് വിദ്യാർഥികളെ മര്‍ദ്ദിച്ച നാലംഗ സംഘത്തിലെ മൂന്നുപേരെ മണ്ണന്തല പൊലീസ് പിടികൂടി.

നാലാഞ്ചിറ പാറോട്ടുകോണം തോപ്പില്‍ വീട്ടില്‍നിന്ന് ഉളിയാഴ്ത്തുറ ഇടവക്കോട് എസ്.എന്‍.ഡി.പി ഇടവക്കോട് ശാഖ ഓഫിസിന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്നന്ന ജിബിന്‍ സാബു (20), മരുതൂര്‍ എം.ജി.എച്ച് കോളനിയില്‍ ഹൗസ് നമ്പര്‍ 66ല്‍ സുനു എസ്. ബൈജു (22), നാലാഞ്ചിറ പാറോട്ടുകോണം താളിക്കാട്ടില്‍ വീട്ടില്‍ അനുജിത്ത് (19) എന്നിവരാണ് പിടിയിലായത്.

ഇവര്‍ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളാണ്. ചൊവ്വാഴ്ച രാത്രി 8.30ന് പാറോട്ടുകോണം സ്‌നേഹ ജ‍ങ്ഷനിലാണ് സംഭവം. പാലക്കാട് ഒറ്റപ്പാലം എന്‍.എസ്.എസ് കോളജിന് സമീപം കീര്‍ത്തനത്തില്‍ സുഹാസ് കൃഷ്ണ (22), സുഹൃത്തും ലോ കോളജ് വിദ്യാർഥിയുമായ രാഹുല്‍ (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

സുഹാസ് കൃഷ്ണ ധരിച്ച ടോയ് കണ്ണട ആവശ്യപ്പെട്ടായിരുന്നു മർദനം. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:assault Arrest 
News Summary - Gang that beat up students arrested
Next Story