കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിൽ മാലിന്യനിക്ഷേപം
text_fieldsകാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ റോഡിലെ മാലിന്യം
കാട്ടാക്കട: നിരവധി സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിലാകെ മാലിന്യ നിക്ഷേപം. താലൂക്ക് ഓഫിസ് ഉള്‍പ്പെടയുള്ള സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മൂക്കുപൊത്തിയാണ് ജനത്തിന്റെ യാത്ര .
താലൂക്ക് ഓഫിസ് ഉൾപ്പെടെ ഏഴ് സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന ഇവിടേക്ക് വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നൂറുകണക്കിനുപേരാണ് എത്തുന്നത്.
കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാൻ കഴിയുന്ന റോഡിന്റെ ഒരു വശം തോടാണ്. ഈ ജല സ്രോതസ്സിൽ ഇറച്ചി അവശിഷ്ടം ഉൾപ്പെടെ ചാക്കിൽ കെട്ടി നിക്ഷേപിച്ചിരിക്കുന്നു. മാലിന്യം നിറഞ്ഞതോടെ തോട്ടിലെ നീരൊഴുക്ക് നിലച്ച സ്ഥിതിയാണ്. ഇതിന് പുറമേ റോഡിന്റെ വശത്തും ചാക്കിൽ നിറച്ച പ്ലാസ്റ്റിക് മാലിന്യം ചിതറിക്കിടക്കുന്നു.