Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം ജില്ല...

തിരുവനന്തപുരം ജില്ല സ്കൂൾ കായികമേള; മെഡലുകൾ തൂത്തുവാരി ജി.വി.രാജ

text_fields
bookmark_border
തിരുവനന്തപുരം ജില്ല സ്കൂൾ കായികമേള; മെഡലുകൾ തൂത്തുവാരി ജി.വി.രാജ
cancel
camera_alt

തിരുവനന്തപുരം ജില്ല സ്കൂൾ കായികമേളയിൽ സ്പോർട്സ് സ്കൂൾ വിഭാഗത്തിൽ ഓവറോൾ കിരീടം ചൂടിയ ജി.വി.രാജയിലെ കായിക താരങ്ങൾ 

ആറ്റിങ്ങൽ: മൂന്നു ദിവസമായി ശ്രീപാദം സ്റ്റേഡിയത്തിൽ നടന്നുവന്ന തിരുവനന്തപുരം ജില്ല സ്കൂൾ കായികമേളയിൽ മെഡലുകൾ തൂത്തുവാരി ജി.വി.രാജ. 366 പോയിൻറ് നേടി സ്പോർട്സ് സ്കൂൾ വിഭാഗത്തിൽ ജി.വി.രാജ ഓവറോൾ നേടി. ഉപജില്ല വിഭാഗത്തിൽ നെയ്യാറ്റിൻകര ഉപജില്ല 188 പോയിൻറ് നേടി ഒന്നാം സ്ഥാനത്ത് എത്തി. 17 സ്വർണവും 15 വെള്ളിയും 13 വെങ്കലവും ഉൾപ്പെടും. മൂന്ന് സ്വർണവും 12 വെള്ളിയും 11 വെങ്കലവുമായി 86 പോയിൻറ് നേടി തിരുവനന്തപുരം നോർത്ത് രണ്ടാം സ്ഥാനത്ത് എത്തി.

തിരുവനന്തപുരം ജില്ല സ്കൂൾ കായികമേളയിൽ ഉപജില്ല വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നെയ്യാറ്റിൻകര ഉപജില്ല വിദ്യാർഥികൾ

31 പോയിൻറ് നേടിയ കിളിമാനൂർ ഉപ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. സ്പോർട്സ് സ്കൂൾ വിഭാഗത്തിൽ നിന്നുവന്ന ജി.വി.രാജ സ്പോർട്സ് സ്കൂൾ 53 സ്വർണവും 31 വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെയാണ് 366 പോയിൻറ് നേടിയത്. ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തുള്ള അയ്യങ്കാളി എം.ജി.ആർ.എസ്.എസ് 8 സ്വർണവും 11 വെള്ളിയും 14 വെങ്കലവും ഉൾപ്പെടെ 87 പോയിൻറ് നേടി. കായികമേളക്ക് ആതിഥ്യം വഹിച്ച ആറ്റിങ്ങൽ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിന് ആകെ 8 പോയിൻറ് മാത്രം.

സ്കൂളുകളുടെ വിഭാഗത്തിൽ അരുമാനൂർ എം.വി.എച്ച്.എസ്.എസ് 62 പോയിൻറ് നേടി ഒന്നാമത് എത്തി. കാഞ്ഞിരംകുളം പി.കെ.എസ് എച്ച്.എസ്.എസ് 26 പോയിന്റോടെ രണ്ടാം സ്ഥാനവും കിളിമാനൂർ ഗവ.എച്ച്.എസ്.എസ് 14 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ആർ.എസ്.രേഖ നിർവഹിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Thiruvananthapuram District School Sports Festival Medals GV Raja 
News Summary - G.V. Raja Dominates District School Sports Meet
Next Story