1.15 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഇൻസ്പെക്ടർ അറസ്റ്റിൽ
text_fieldsഅൻപു പ്രകാശ്
നാഗർകോവിൽ: അടിപിടി കേസ് ഒത്തുതീർപ്പിനായുള്ള കൈകൂലി തുകയായ മൂന്ന് ലക്ഷം രൂപയിൽ നിന്ന് ബാക്കി തുകയായ 1.15 ലക്ഷം വാങ്ങുന്നതിനിടെ ഇൻസ്പെക്ടറെ വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ വിഭാഗം അറസ്റ്റ് ചെയ്തു. നേശമണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൻപു പ്രകാശ് (58) നെയാണ് അറസ്റ്റ് ചെയ്തത്. ആരുവാമൊഴിയിലെ ഇൻസ്പെക്ടറുടെ വീട്ടിൽ വച്ച് ശനിയാഴ്ച രൂപ ഏറ്റുവാങ്ങുമ്പോഴാണ് പിടികൂടിയത്.
ആദ്യ ഗഡുവായ 1.85 ലക്ഷം നേരത്തെ കൈപറ്റിയിരുന്നു. തുടർന്ന് പ്രതിയായ വടക്ക്കോണത്ത് ഹിന്ദു തമിഴർ കട്ചി ഭാരവാഹിയായ രാജനെ (47) ബാക്കി തുകക്ക് ശല്യംചെയ്തതിനെ തുടർന്ന് ഇയാൾ വിജിലൻസിന് പരാതി നൽകുകയായിരുന്നു.
തുടർന്ന് വിജിലൻസ് നിർദ്ദേശപ്രകാരം രാസവസ്തു പൂശിയ നോട്ട് നൽകുമ്പോഴാണ് വിജിലൻസ് എ.എസ്.പി എസ്കാൽ, ഇൻസ്പെക്ടർ രമ ഉൾപ്പെട്ട സംഘം ഇൻസ്പെക്ടറെ പിടി കൂടിയത്. വകുപ്പ് തലത്തിലും നടപടി ഉണ്ടാകുമെന്നാണ് വിവരം.


