Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightദേശീയപാതയിൽ...

ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

text_fields
bookmark_border
ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
cancel
Listen to this Article

കല്ലമ്പലം: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11.30 ന് നാവായിക്കുളം കടമ്പാട്ടുകോണത്തിന് സമീപത്താണ് സംഭവം. ആറ്റിങ്ങലിൽ നിന്ന് പാരിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ടയോട്ട ക്വാളിസ് കാറിനാണ് തീപിടിച്ചത്.

കാറിൽ നിന്നു പുക ഉയരുന്നതു കണ്ട് ഡ്രൈവർ വാഹനം റോഡിന് അരികിലേക്ക് നിർത്തി. യാത്രക്കാർ വാഹനത്തിൽ നിന്നിറങ്ങി മാറി നിന്നു. നിമിഷങ്ങൾക്കുള്ള തീ പടർന്ന് പിടിക്കുകയും പൊട്ടിത്തെറിക്കുകയും ആയിരുന്നു. ഊന്നിൻമൂട് സ്വദേശികൾ സഞ്ചരിച്ച കാറിലാണ് അപകടം ഉണ്ടായത്. ഡ്രൈവറും മൂന്ന് സ്ത്രീകളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. തീ കത്തിയതിന് കാരണം കണ്ടെത്തിയിട്ടില്ല.

Show Full Article
TAGS:Local News trivandrum car caught fire 
News Summary - A car caught fire while driving on the national highway
Next Story