കരവാരം പഞ്ചായത്ത്; സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന്
text_fieldsസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ദീപാ പങ്കജാക്ഷനെ പ്രസിഡൻറ് സജീർ രാജകുമാരി അനുമോദിക്കുന്നു
കല്ലമ്പലം: കരവാരം പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിലും ബി.ജെ.പിക്ക് തിരിച്ചടി. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം നഷ്ടമായതിന് പിന്നാലെ നടന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന സജീർ രാജകുമാരി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
എൽ.ഡി.എഫിൽനിന്ന് സി.പി.ഐയിലെ ദീപാ പങ്കജാക്ഷനെയാണ് മത്സരിപ്പിച്ചത്. അഭിപ്രായഭിന്നത മൂലം ബി.ജെ.പിയുടെ രണ്ട് സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളും വിട്ടുനിന്നതോടെ ദീപാ പങ്കജാക്ഷൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എൽ.ഡി.എഫിനും ബി.ജെ.പിക്കും ഏഴ് അംഗങ്ങൾ വീതവും കോൺഗ്രസിനും എസ്.ഡി.പി.എക്കും രണ്ട് അംഗങ്ങൾ വീതവുമാണുള്ളത്. ബി.ജെ.പിക്കകത്തെ തമ്മിലടിയും പടലപ്പിണക്കവുമാണ് ഭരണനഷ്ടത്തിന് പ്രധാന കാരണം. ബി.ജെ.പിക്കാരിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയും ഉടൻ അവിശ്വാസപ്രമേയം വന്നേക്കും.