Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2026 4:53 AM GMT Updated On
date_range 8 Feb 2026 4:53 AM GMTവിദ്യാർഥിയെ സഹപാഠികൾ മര്‍ദിച്ചതായി പരാതി
text_fieldscamera_alt
മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന മുഹമ്മദ് സെയ്ദലി
Listen to this Article
കല്ലമ്പലം: പ്ലസ് ടു വിദ്യാർഥിയെ അതേ സ്കൂളിലെ വിദ്യാർഥികൾ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി മാതാവ് കല്ലമ്പലം പൊലീസിലും സ്കൂള്‍ അധികൃതര്‍ക്കും പരാതി നല്കി. കെ.ടി.സി.ടി സ്കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർഥി ആലംകോട് കാവുനട എം.എ.ആര്‍ മന്‍സിലില്‍ ആർ. നൗഫിയയുടെ മകന്‍ മുഹമ്മദ് സെയ്ദലിക്കാണ് മർദനമേറ്റത്. തോളെല്ലിനും കൈയ്ക്കും പൊട്ടലും കഴുത്തിന് പരിക്കുമുള്ള വിദ്യാർഥിയെ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മർദിച്ച വിദ്യാർഥിക്കെതിരെ നടപടി സ്വീകരിച്ചുവെന്നും കൂടുതൽ വിദ്യാർഥികൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും എന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
Next Story


