10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsഅരുൺ പ്രകാശ്
കല്ലമ്പലം: ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം പിടികൂടി. യുവാവ് അറസ്റ്റിൽ. ബാലരാമപുരം തണ്ണിക്കുഴി ബേബി ലാന്റിൽ അരുൺ പ്രകാശ് (42)ആണ് 10 കിലോയിലധികം കഞ്ചാവ് ശേഖരവുമായി റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ഇരുചക്ര വാഹനത്തിൽ ആന്ധ്രപ്രദേശിൽ നിന്ന് രണ്ട് വലിയ ട്രാവൽ ബാഗുകളിൽ കഞ്ചാവ് ശേഖരവുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ കല്ലമ്പലം തട്ടുപാലത്തിന് സമീപം ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു. അരുൺ പ്രകാശ് മയക്കുമരുന്ന് കേസിൽപ്പെട്ട് നാലര വർഷം ആന്ധ്ര ജയിലിൽ കിടന്നിരുന്നു.
ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതിനേ തുടർന്ന് വീണ്ടും ഇയാളെ ബാലരാമപുരത്ത് 10 കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നു. ഈ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഇപ്പോൾ വീണ്ടും കഞ്ചാവ് കടത്താൻ ശ്രമിച്ചത്.