വയോധികയുടെ മാല കവർന്ന സംഭവത്തിൽ അറസ്റ്റ്
text_fieldsസജീര്‍
കല്ലറ: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി കഴുത്തില്‍ കത്തിവെച്ച് മാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റ്. കല്ലറ വെള്ളംകുടി എ.കെ.ജി കോളനിയില്‍ സജീറാണ് (30) അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സന്ധ്യ സമയത്ത് വീട്ടില്‍ കയറി ഒളിച്ചിരുന്ന പ്രതി രാത്രി പതിനൊന്നോടെ വീട്ടമ്മയുടെ രണ്ടു പവന് വരുന്ന മാല പൊട്ടിക്കുകയായിരുന്നു. പാങ്ങോട് സി.ഐ എന്‍. സുനീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ അജയന്, ഗ്രേഡ്.എസ്.ഐ രാജന്, സി.പി.ഒ.മാരായ രജിമോന്, ദിലീപ്, ഹരികൃഷ്ണന്, ഹോം ഗാര്‍ഡ് സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.