സാധാരണക്കാരന്‍റെ സങ്കടങ്ങൾക്ക് സ്നേഹസ്പർശം വേണം -മേയർ
text_fieldsസിവിൽ സർവ്വീസ് പരീക്ഷയിൽ 45ാം റാങ്ക് നേടിയ പേയാട് സ്വദേശി സഫ്ന നാസറുദീന് തിരുവനന്തപുരം നഗരസഭയുടെയും പ്രേംനസീർ സുഹൃത് സമിതിയുടെയും ഉപഹാരം വീട്ടിൽ നടന്ന ചടങ്ങിൽ മേയർ കെ.ശ്രീകുമാർ നൽകുന്നു
തിരുവനന്തപുരം: അറിവിന്‍റെയും വിജ്ഞാനത്തിന്‍റെയും ദിശകളിലൂടെ സേവനത്തിന്‍റെ നടപ്പാതയിൽ യാത്ര ചെയ്യുമ്പോൾ സാധാരണക്കാരന്‍റെ സങ്കടങ്ങൾക്ക് മുമ്പിൽ സ്നേഹസ്പർശം നൽകണമെന്ന് മേയർ കെ.ശ്രീകുമാർ അഭിപ്രായപ്പെട്ടു. സിവിൽ സർവ്വീസ് പരീക്ഷയിൽ 45ാം റാങ്ക് നേടിയ പേയാട് സ്വദേശി സഫ്ന നാസറുദീന് തിരുവനന്തപുരം നഗരസഭയുടെയും പ്രേംനസീർ സുഹൃത് സമിതിയുടെയും ഉപഹാരം വീട്ടിൽ നടന്ന ചടങ്ങിൽ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മേയർ.
നഗരത്തിലെ 12 ലക്ഷം പേരുടെ അംഗീകാരമായാണ് നഗരസഭ ഉപഹാരം നൽകുന്നതെന്നും മേയർ ചൂണ്ടിക്കാട്ടി. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, പ്രവാസി ബന്ധു ഡോ. എസ്.അഹമ്മദ്, കലാപ്രേമി ബഷീർ ബാബു, ഗോപൻ ശാസ്തമംഗലം, ഷാജി തിരുമല എന്നിവർ പങ്കെടുത്തു.