Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരമന കളിയിക്കാവിള...

കരമന കളിയിക്കാവിള ദേശീയപാത വികസനത്തിന് കളമൊരുങ്ങുന്നു

text_fields
bookmark_border
കരമന കളിയിക്കാവിള ദേശീയപാത വികസനത്തിന് കളമൊരുങ്ങുന്നു
cancel
camera_alt

ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മ​യി ബാ​ല​രാ​മ​പു​രം ജ​ങ്ഷ​നി​ലെ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കു​ന്നു

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയില്‍ ബാലരാമപുരം മൂതല്‍ വഴിമുക്ക് വരെ ഒന്നര കിലോമീറ്റര്‍ വികസനത്തിന് കളമൊരുങ്ങുന്നു. ബാലരാമപുരം ജംങ്ഷനിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കടകൾ പൊളിച്ചു തുടങ്ങി. ബാലരാമപുരം ജങ്ഷനിലൂടെ ഏറെ ബുദ്ധിമുട്ടിയുള്ള യാത്രക്ക് ഇതോടെ താൽകാലിക പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. വഴിമുക്ക് ജങ്ഷനിലെ കെട്ടിടങ്ങളാണ് ആദ്യഘട്ടത്തില്‍ പൊളിക്കുന്നത്.

വരും ദിവസങ്ങളില്‍ ബാലരാമപുരം പ്രദേശത്തെ കെട്ടിടങ്ങളും പൊളിക്കാൻ തുടങ്ങും. വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിക്കുന്നതോടെ പ്രദേശത്തെ ഗതാഗതകുരുക്കിന് വലിയ തോതില്‍ പരിഹാരം കാണാനാവും. പതിറ്റാണ്ടുകളായി തുടങ്ങിയ ദേശീയപാത വികസനത്തിന്റെ അടുത്തഘട്ടമാണ് ഇനി യാഥാർഥ്യമാകുക. കൊടിനട മുതല്‍ വഴിമുക്ക് വരെ 30.2 മീറ്റര്‍ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Karamana National Highway development 
News Summary - Karamana-Kaliyikkavila Highway Development Gains Momentum
Next Story