പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും 40,000 രൂപ പിഴയും
text_fieldsകാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷിച്ചു. അരുവിക്കര ചെറുത്തല കുളത്തിൻകര പുത്തൻ വീട്ടിൽ നിന്ന് വെള്ളായണി ബെൻസി വില്ലയിൽ വാടകക്ക് താമസിക്കുന്ന രാജേഷ്കുമാറിനെ (38 -അനു) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതക്ക് നൽകണമെന്നും തുക അടച്ചില്ലെങ്കിൽ പ്രതി ഏഴ് മാസം കൂടി കഠിനതടവ് അനുഭവിക്കണെമന്നും വിധിന്യായത്തിൽ പറയുന്നു. 2022ലാണ് കേസിന് ആസ്പദമായ സംഭവം.
മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടിയെ അരുവിക്കരയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷകർത്താക്കൾ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പ്രതി പിടിയിലാകുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.