കാര്‍ മതില് ഇടിച്ചുതകര്‍ത്തശേഷം തലകീഴായി മറിഞ്ഞു
text_fieldsഅപകടത്തില്‍ തകര്‍ന്ന കാര്‍
കാട്ടാക്കട: രാത്രി അമിത വേഗത്തിലെത്തിയ കാര്‍ റോഡുവക്കിലെ മതില് ഇടിച്ചുതകര്‍ത്തശേഷം തലകീഴായി മറിഞ്ഞു. ലഹരിയിലായിരുന്ന ഡ്രൈവറും കാറിലുണ്ടായിരുന്ന രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 12 ഓടെ കൊറ്റംപള്ളിക്കടുത്താണ് അപകടം. ഡ്രൈവര്‍ പ്ലാവൂര്‍ സ്വദേശി ഹിറോഷിനെ (31) നാട്ടുകാര്‍ പൊലീസിൽ ഏല്‍പ്പിച്ചു.
പൊലീസ് സ്റ്റേഷനിൽ ബഹളം വെച്ച ഹിറോഷ് ഫര്‍ണിച്ചറിന് കേടുവരുത്തുകയും ചെയ്തു. കൊറ്റംപള്ളി ശാരാദാലയത്തില് ഷീജയുടെ മതിലാണ് കാറിടിച്ച് തകര്‍ത്തത്. വാഹനത്തിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു.
യാത്രക്കാരെ മുള്മുനയിലേക്കുകയും നിർധനയുവതിയുടെ മതില് ഇടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തെങ്കിലും കാട്ടാക്കട പൊലീസ് നിസാര വകുപ്പുകള്‍മാത്രം ചേര്‍ത്ത് കേസെടുത്തതായി ആക്ഷേപമുണ്ട്.