കൈയേറ്റക്കാർക്ക് സൗകര്യമൊരുക്കി കാട്ടാക്കടയിൽ ഓട നിര്‍മാണം
text_fieldsകാട്ടാക്കട-നെയ്യാര്‍ഡാം റോഡിലെ ഓട നിര്‍മാണം
കാട്ടാക്കട: റോഡ് കൈയ്യേറിയവര്‍ക്ക് ഭൂമി സ്വന്തമാക്കാൻ സൗകര്യമൊരുക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ ഓട നിര്‍മാണമെന്ന് പരാതി. കാട്ടാക്കട-നെയ്യാര്‍ഡാം റോഡ് നവീകരണത്തിന്റെ ഭാഗമായി കാട്ടാക്കട ആശുപത്രി ജങ്ഷന്, കോളേജ് ജങ്ഷന് എന്നിവിടങ്ങളിലെ ഓടനിർമാണത്തിലാണ് വ്യാപകമായ ക്രമക്കേടുകൾ.
കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നിലെ ഓട നിര്‍മ്മാണത്തെക്കുറിച്ചാണ് വ്യാപകമായ പരാതി. നിരവധിയിടങ്ങളില്‍ റോഡ് പുറംപോക്ക് കൈയ്യേറിയാണ് കെട്ടിടങ്ങളും കടകളും നിര്‍മിച്ചിരിക്കുന്നത്. ഇവര്‍ക്ക് കൈയ്യേറിയ ഭൂമി സ്വന്തമാക്കുന്നതിന് അവസരമൊരുക്കിയാണ് പൊതുമരാമത്ത് വകുപ്പ് ഓട നിർമിക്കുന്നതെന്നാണ് ആക്ഷേപം.
കൈയ്യേറ്റക്കാര്‍ക്ക് ഭൂമി സ്വന്തമാണെന്ന് തെളിയിക്കാന്‍ ഓട അതിരായി കാണിക്കുകയും ഡിജിറ്റല്‍ സര്‍വെയില്‍ തങ്ങളുടെ കൈവശത്തിലാണെന്ന് വരുത്തിതീര്‍ക്കാനും കഴിയുന്നതരത്തിലാണ് നിര്‍മാണം. നിലവില്‍ ഓട നിര്‍മാണം പുരോഗമിക്കുന്ന വില്ലേജില്‍ ഡിജിറ്റല്‍ സര്‍വെ നടന്നുവരുകയാണ്.
ഓട കോൺക്രീറ്റിങ് കഴിഞ്ഞിടത്ത് റോഡില്‍ വഴിമുടക്കി നില്ക്കുന്ന വൈദ്യുതി തൂണുകൾ പൂർണമായും നീക്കം ചെയ്തിട്ടില്ലെന്നും, വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിൽ വെള്ളം ഒഴുകിപ്പോകാൻ ഓട പണിതിട്ടില്ലെന്നും ആരോപണമുണ്ട്. ഈ നിലയില്‍ ഓടനിര്‍മാണം പുരോഗമിച്ചാല്‍ റോഡിന്റെ വീതി നിലവിലുള്ളതിനേക്കാളും കുറയും. നെയ്യാര്‍ഡാം വിനോദ സഞ്ചാര കേന്ദ്രം, വെള്ളറട എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്.