Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightഅപകടകരമായി മരങ്ങളും...

അപകടകരമായി മരങ്ങളും മണ്‍തിട്ടകളും പാറക്കൂട്ടങ്ങളും; മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

text_fields
bookmark_border
അപകടകരമായി മരങ്ങളും മണ്‍തിട്ടകളും പാറക്കൂട്ടങ്ങളും; മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല
cancel
camera_alt

കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി ഹൈ​സ്ക്കൂ​ളി​ന് സ​മീ​പം അ​പ​ക​ട ഭീ​ഷ​ണി​യാ​യി റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന പാ​റ -  കാ​ട്ടാ​ക്ക​ട തൂ​ങ്ങാം​പാ​റ-​കി​ള്ളി റോ​ഡി​ൽ റി​യാ​ദ് പ്ലാ​സ

ജ​ങ്ഷ​നി​ൽ മൂ​ട് ദ്ര​വി​ച്ച്‌ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​രം

കാ​ട്ടാ​ക്ക​ട: റോ​ഡ​രി​കി​ല്‍ നി​ല്‍ക്കു​ന്ന മ​ര​ങ്ങ​ള്‍ കാ​റ്റി​ലും മ​ഴ​യി​ലും വീ​ണ് അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി​ട്ടും അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും മ​ണ്‍തി​ട്ട​ക​ളും പാ​റ​കൂ​ട്ട​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം പൂ​വ​ച്ച​ൽ ന​ക്രാം​ചി​റ​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി പോ​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന് മു​ക​ളി​ൽ മ​രം​വീ​ണ് നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം നാ​ട്ടു​കാ​രി​ലും യാ​ത്ര​ക്കാ​രി​ലും ഭീ​തി​യേ​റി.

ബ​സ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്ത് ര​ണ്ട്​ കൂ​റ്റ​ൻ മ​ര​ങ്ങ​ൾ​കൂ​ടി അ​പ​ക​ട സ്ഥി​തി​യി​ൽ നി​ൽ​ക്കു​ന്നു​ണ്ട്. കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി ഹൈ​സ്ക്കൂ​ളി​ന് റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന പാ​റ ഏ​തു​നി​മി​ഷ​വും റോ​ഡി​ലേ​ക്ക് വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. പാ​റ ഇ​ള​കി​യാ​ൽ ഒ​രു​ഭാ​ഗ​ത്തെ മ​ണ്ണ്​ പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ഴും. കോ​ട്ടൂ​ർ ജ​ങ്ഷ​നി​ലും വാ​ഴ​പ്പ​ള്ളി​യി​ലും റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ ക​ട​പു​ഴ​കാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്.

വാ​ഴ​പ്പ​ള്ളി​യി​ലെ പ്ലാ​വ് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഉ​ണ​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​ന​ടു​ത്തു​കൂ​ടി കെ.​എ​സ്.​ഇ.​ബി​യു​ടെ 11 കെ.​വി. ഉ​ൾ​പ്പെ​ടു​ന്ന വൈ​ദ്യു​തി​ലൈ​നും ക​ട​ന്നു​പോ​കു​ന്നു. കോ​ട്ടൂ​ർ ജ​ങ്ഷ​നി​ലെ മാ​വി​ന് അ​ടി​യി​ലാ​യി നി​ര​വ​ധി വീ​ടു​ക​ളും ക​ട​ക​ളും 11 കെ.​വി. ലൈ​നു​മു​ണ്ട്. അ​ടു​ത്തി​ടെ മാ​വി​ലെ മാ​ങ്ങ ലേ​ലം ചെ​യ്യാ​ൻ മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

കു​റ്റി​ച്ച​ൽ റോ​ഡി​ൽ എ​ലി​മ​ല​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന ഇ​ല​വു​മ​ര​വും അ​പ​ക​ട ഭീ​തി​യു​ണ്ടാ​ക്കു​ന്നു. കാ​ട്ടാ​ക്ക​ട തൂ​ങ്ങാം​പാ​റ-​കി​ള്ളി റോ​ഡി​ൽ സ്വ​കാ​ര്യ ഡ​യ​റി​ക്ക്​ സ​മീ​പം റി​യാ​ദ് പ്ലാ​സ ജ​ങ്ഷ​നി​ൽ മൂ​ട് ദ്ര​വി​ച്ച്‌ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​രം മു​റി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. നെ​യ്യാ​ർ​ഡാം റോ​ഡി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന മ​രം അ​പ​ക​ട​ഭീ​തി ഉ​യ​ർ​ത്തു​ന്നു. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഭൂ​മി​യി​ലാ​ണ് കൂ​റ്റ​ൻ പ​ഞ്ഞി​മ​രം ദ്ര​വി​ച്ച് ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​ത്.

ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ മ​ര​ത്തി​ൽ മു​ള്ളു​വ​ള്ളി​ക​ൾ പ​ട​ർ​ന്ന​തി​നാ​ലാ​ണ് വീ​ഴാ​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം റോ​ഡി​ൽ പൊ​ട്ട​ൻ​കാ​വി​ൽ റോ​ഡ​രി​കി​ൽ ചു​വ​ട് ദ്ര​വി​ച്ചു​നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ ആ​ഞ്ഞി​ലി മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു. റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന മ​രം ക​ട​പു​ഴ​കി​യാ​ൽ ഏ​റെ തി​ര​ക്കു​ള്ള റോ​ഡി​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​കാം.

കൂ​ടാ​തെ മ​ര​ത്തി​ന​ടി​യി​ലൂ​ടെ വൈ​ദ്യു​തി ലൈ​ൻ ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. പ​ട്ട​കു​ള​ത്ത് വീ​ര​ണ​കാ​വ് സ​ർ​ക്കാ​ർ യു.​പി സ്കൂ​ൾ വ​ള​പ്പി​ൽ നി​ന്ന കൂ​റ്റ​ൻ മ​രം നെ​യ്യാ​ർ​ഡാം റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി​യ അ​പ​ക​ടം ന​ട​ന്നി​ട്ട് ര​ണ്ടു​ദി​വ​സ​മാ​യി. ഇ​വി​ടെ ഇ​നി​യും ര​ണ്ടു​മ​ര​ങ്ങ​ൾ കൂ​ടി ക​ട​പു​ഴ​കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

Show Full Article
TAGS:Dangerous trees Roadside PWD department Kerala News 
News Summary - Dangerous trees, mounds of earth, and rock piles; no action taken to remove them
Next Story