പൈപ്പ് പൊട്ടലും തീരാത്ത പണിയും; മാറനല്ലൂര്‍-അണപ്പാട് റോഡില്‍ യാത്ര ദുഷ്കരം
text_fieldsമാസങ്ങളായി പണി ചെയ്യാൻ കുഴിയെടുത്ത റോഡ്
കാട്ടാക്കട: അടിക്കടിയുള്ള പൈപ്പ് പൊട്ടലും അനന്തമായി നീളുന്ന പൈപ്പിടല്‍ ജോലികളുമായി തകര്‍ന്ന മാറനല്ലൂര്‍-അണപ്പാട് റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്കരം. പൈപ്പിട്ട സ്ഥലങ്ങളില്‍ മണ്ണ് കൂട്ടിയിട്ടിരുക്കുന്നതും, പലയിടത്തായി മാന്‍ഹോള്‍ സ്ഥാപിക്കുന്നതിനുവേണ്ടി കുഴിയെടുത്തിട്ടിരിക്കുന്നതും കാരണം അപകടങ്ങള്‍ പതിവാകുന്നു. പൈപ്പ് സ്ഥാപിച്ച പലയിടങ്ങളിലും സ്ഥിരമായി പൈപ്പ് പൊട്ടി വെളളം പാഴാകുന്നു.
പൈപ്പ് പൊട്ടുന്നതോടുകൂടി പ്രദേശത്തുള്ള ജലവിതരണവും നടക്കുന്നില്ല. പൈപ്പ് പൊട്ടിയൊഴുകുന്നത് അധിക്യതരെ അറിയിച്ചെങ്കിലും യഥാസമയം അറ്റകുറ്റപണികള്‍ നടത്താന്‍ എത്താറില്ലന്നാണ് നാട്ടുകാരുടെ പരാതി.
സ്വകാര്യ കോളജ്, സ്കൂള്‍, മറ്റ് നിരവധി സ്ഥാപനങ്ങള്‍ ഒക്കെ സ്ഥിതി ചെയ്യുന്ന റോഡില്‍ തിരക്കു കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ് വീതികുറഞ്ഞ റോഡിനു വശത്തായി പൈപ്പ് സ്ഥാപിക്കുകയും മണ്ണുമാത്രം കൂട്ടിയിട്ട് കുഴികള്‍ അടയക്കുകയുമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്.


