യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച ആറുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായപ്രതികള്
കാട്ടാക്കട: യുവാവിനെ വിളിച്ച്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ ആറ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.കാട്ടാക്കട കിള്ളി കമളിതലയ്ക്കല്‍ സൗമ്യ നിവാസില്‍ അമല്‍ ക്യഷ്ണ (19), മാറനല്ലൂര്‍ കണ്ടല ഷാനവാസ് മന്‍സിലില്‍ ഷാറ്റ (19), കിള്ളി എള്ളുവിള കോളനിയില്‍ അക്രു എന്ന വിഷ്ണു (21), അരുമാളൂര്‍ ഫിര്‍ദൗസ് മന്‍സിലില്‍ അബ്ദുൽ റൗഫ് (20), ഒറ്റശേഖരമംഗലം പാലോട്ടുകോണം പള്ളിവിള പുത്തന്‍ വീട്ടില്‍ അഭിഷേക് (19), കണ്ടല ചിറയ്ക്കല്‍ തലനിര പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹാജ (19) എന്നിവരെയാണ് മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെ മാറനല്ലൂര്‍ ജംഗ്ഷനില്‍ നിന്ന ഊന്നാംപാറ രജിത് ഭവനില്‍ അനന്തു (19) വിനെ പ്രതികളില്‍ ഒരാള്‍ ബൈക്കില്‍ കൂട്ടികൊണ്ടു പോയി. തുടര്‍ന്ന് കണ്ടലയിലെ വീട്ടിലെത്തിച്ചശേഷം മറ്റ് പ്രതികളുമായി ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചശേഷം രാത്രിയോടെ ബൈക്കില്‍ കയറ്റി കാട്ടാക്കടയില്‍ ഉപേക്ഷിച്ചു.
അനന്തുവിന് മര്‍ദ്ദനത്തില്‍ നട്ടെല്ലിനും മൂക്കിനും പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അനന്തുവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കാട്ടാക്കട കോടതി റിമാന്റ് ചെയ്തു.


