കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം
text_fieldsചായ കുടിക്കാൻ എത്തിയ സ്ത്രീയുടെ ദേഹത്ത് അക്രമിസംഘത്തിലെ ഒരാൾ തിളച്ച ചായ ഒഴിക്കുന്നതിന്റെ ദൃശ്യം
കഴക്കൂട്ടം: കഴക്കൂട്ടത്ത് ബൈപ്പാസ് ജങ്ഷനിൽ ലഹരി സംഘത്തിന്റെ വിളയാട്ടം. മൂന്നുപേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോട് കൂടിയായിരുന്നു സംഭവം. കഴക്കൂട്ടം ജങ്ഷനിൽ ചായ കുടിക്കാൻ എത്തിയ യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു. തൊട്ടടുത്തുനിന്ന് സ്ത്രീകളെയും ഉപദ്രവിച്ചു. വാഹനങ്ങൾക്കും കേടുപാട് വരുത്തി.
ആക്രമണം ചോദിക്കാൻ എത്തിയവരെ മൂവർ സംഘം തല്ലി. കഴക്കൂട്ടം പോലീസ് എത്തി മൂന്നുവരെയും കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം പോങ്ങറ സ്വദേശികളായ അമ്പാടി, ആദർശ്, നിഥിൻ രാജ് എന്നിവരാണ് പിടിയിലായത്. സ്റ്റേഷനിൽ എത്തിച്ചപ്പോൾ പോലീസിന് നേരെയും മൂവർ സംഘം തെറി അഭിഷേകം നടത്തി.ഐ.ടി നഗരമായ കഴക്കൂട്ടത്താണ് ലഹരി സംഘങ്ങളുടെ അഴിഞ്ഞാട്ടം നടന്നത്.
അക്രമത്തിന് ഇരയായവരും വാഹനത്തിന് കേടുപാട് സംഭവിച്ചവരും കഴക്കൂട്ടം പോലീസിൽ പരാതി നൽകി. ഐ.ടി നഗരമായ കഴക്കൂട്ടത്ത് അക്രമി സംഘങ്ങൾ വിളയാടുന്നത് പതിവായിരിക്കുകയാണ്. ദൂരസ്ഥലങ്ങളിൽ നിന്നും ബൈക്കുകളിൽ കഴക്കൂട്ടത്തെത്തി നൈറ്റ് ലൈഫ് ആസ്വദിക്കാൻ എത്തുന്ന വരെ എണ്ണം കൂടിവരുന്നു.