യുവാവിനെ മർദിച്ച് പണം കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കഴക്കൂട്ടം: മദ്യപിക്കാൻ പണം നൽകാത്തതിന് ബൈക്കു തടഞ്ഞ് യുവാവിനെ മർദിക്കുകയും പണം കവരുകയും ചെയ്ത കേസിൽ നാല് പേർ അറസ്റ്റിലായി. മേനംകുളം കൽപന സ്വദേശിയരായ സജു, സന്ദീപ് , സുബിൻ, രജിത്ത് എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചക്ക് 12.45ന് മേനംകുളത്താണ് സംഭവം. മേനംകുളം സ്വദേശി സന്തോഷ് കുമാർ ബൈക്കിൽ വരുമ്പോൾ ഗുണ്ട കൂമ്പൻ സജുവിന്റെ നേതൃത്വത്തിൽ സംഘം തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു. പണം കൊടുക്കാൻ തയാറാകാത്തതിനെ തുടർന്ന് സന്തോഷിനെ നാലംഗം സംഘം മർദിക്കുകയും പോക്കറ്റിൽ ഉണ്ടായിരുന്ന 350 രൂപ പിടിച്ചു പറിക്കുകയും ചെയ്തു.
സന്തോഷ് കുമാറിന്റെ പരാതിയെ തുടർന്ന് കഴക്കൂട്ടം പൊലീസ് കേസ് എടുത്ത് പ്രതികളെ അറസ്റ്റു ചെയ്തു. പ്രധാന പ്രതി കൂമ്പൻ സജു നിരവധി കേസുകളിൽ പ്രതിയാണ്.