ചെല്ലമംഗലം: തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്; നിലനിർത്താൻ എൻ.ഡി.എ
text_fieldsഅരുൺ വട്ടവിള (എൽ.ഡി.എഫ്), പാളയം സതീഷ് (യു.ഡി.എഫ്), ബിജയ് മോഹൻ (എൻ.ഡി.എ)
കഴക്കൂട്ടം: നിസാര വോട്ടുകൾക്ക് കഴിഞ്ഞതവണ കൈവിട്ടുപോയ ചെല്ലമംഗലം വാർഡ് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും സിറ്റിംഗ് സീറ്റ് നിലനിറുത്താൻ എൻ.ഡി.എയും ശ്രമിക്കുമ്പോൾ അട്ടിമറി വിജയത്തിനായുള്ള പരിശ്രമത്തിലാണ് യു.ഡി.എഫ്.
കഴിഞ്ഞ അഞ്ചുവർഷത്തെ വികസനം പറഞ്ഞു വാർഡ് നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. സി.പി.എം ചെമ്പഴന്തി ലോക്കൽ സെക്രട്ടറിയു എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ കഴക്കൂട്ടം ഏരിയ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അരുൺ വട്ടവിളയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പാളയം സതീഷാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇരു മുന്നണികളും വാർഡിനെ പിന്നോട്ട് അടിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം.
സേവാഭാരതി കേരള മെഡിക്കൽ കോളജ് യൂണിയൻ സെക്രട്ടറി ബിജയ് മോഹനാണ് ബി.ജെ.പി സ്ഥാനാർഥി. കഴിഞ്ഞ അഞ്ചുവർഷത്തെ വികസനം വോട്ടായി മാറ്റി വാർഡ് നിലനിർത്താൻ കഴിയുമെന്നാണ് ബി.ജെ.പി കരുതുന്നത്.


