നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച മോഡലിൻ കൊറിയോഗ്രാഫർ അറസ്റ്റിൽ
text_fieldsഫാഹിദ്
കഴക്കൂട്ടം: നിരവധി പെൺകുട്ടികളെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ച മോഡലിൻ കൊറിയോഗ്രാഫർ അറസ്റ്റിൽ. കോഴിക്കോട് തിരുവമ്പാടി സ്വദേശി ഫാഹിദ് (27) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിൽ ജോലിയുള്ള ഐ.ടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഫാഹിദിനെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നു പണവും സ്വർണാഭരണങ്ങളും വാങ്ങുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ള പ്രതി അതുവഴിയാണ് പെൺകുട്ടികളെ പരിചയപ്പെടുകയും വിവാഹം കഴിക്കാം എന്ന പേരിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ ഫോണിൽ നിന്നു നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.