പ്ലസ്ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
text_fieldsഅഭിജിത്ത്
കഴക്കൂട്ടം: തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്ലസ് ടു വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചു. കുളത്തൂരാണ് സംഭവം. സ്കൂൾ വിട്ടു വീട്ടിലേക്ക് സുഹൃത്തുക്കളുമായി പോയ 17 കാരന്റെ കഴുത്താണ് അറുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ തുമ്പ പൊലീസ് പിടികൂടി.
സ്റ്റേഷൻകടവ് സ്വദേശിയായ ഫൈസലിന്റെ (17) കഴുത്തിനാണ് പരിക്കേറ്റത്. സംഭവത്തിനുശേഷം ഒളിവിൽപോയ കുളത്തൂർ സ്വദേശി അഭിജിത്തിനെ (34) തുമ്പ പൊലീസ് പിടികൂടി. സുഹൃത്തുക്കളുമായി സ്കൂൾകഴിഞ്ഞ് വീട്ടിലേക്ക് പോയ വിദ്യാർഥികൾ അഭിജിത്തുമായി വാക്കുതർക്കം ഉണ്ടായി.
അഭിജിത്തിന്റെ വീടിന് മുന്നിൽവെച്ചായിരുന്നു വാക്കുതർക്കം ഉണ്ടായത്. തുടർന്ന് വീട്ടിൽ നിന്നും ബ്ലേഡ് എടുത്ത് വിദ്യാർഥികളുടെ പിറകെ ഓടിയ അഭിജിത്ത്, ഫൈസലിന്റെ കഴുത്ത് അറുത്തു.ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് പത്തോളം തുന്നൽ ഉണ്ട്.


