ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ച യുവാവിന് പകരം പിഴ വന്നത് വൈദികന്
text_fieldsകഴക്കൂട്ടം: ഹെൽമെറ്റില്ലാതെ വാഹനമോടിച്ചത് മറ്റൊരാൾ, മോട്ടോർ വാഹന വകുപ്പിന്റെ പിഴ നോട്ടീസ് ലഭിച്ചത് വൈദികന്. ചന്തവിള ഈസ്റ്റാഫ്പുരം സി.എസ്.ഐ ഇടവക വികാരി ഫാ. എഡിസൺ ഫിലിപ്പിനാണ് പിഴ നോട്ടീസ് ലഭിച്ചത്. ജൂലൈ 21ന് വൈകീട്ട് 7.17 ന് മലയിൻകീഴിലെ കാമറയിൽ ഹെൽമെറ്റില്ലാതെ യുവാവ് പോകുന്ന ദൃശ്യമാണ് നോട്ടീസിലുള്ളത്.
നോട്ടീസിലുള്ള വാഹനത്തിന്റെ നമ്പരും മാറ്റമാണ്. ഹെൽമെറ്റില്ലാതെ പുറത്തു പോകാറില്ലെന്നും വികാരി പറയുന്നു. നോട്ടീസിൽ ബൈക്കിന്റെ നമ്പർ വ്യക്തമായി കാണാൻ കഴിയും. എന്തടിസ്ഥാനത്തിലാണ് നമ്പർ വ്യക്തമായി കാണാമായിരുന്നിട്ടും തനിക്ക് പിഴ നോട്ടീസ് അയച്ചതെന്ന് അറിയില്ല. പിഴവ് തിരുത്തി നൽകണമെന്നും അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.