എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കഴക്കൂട്ടം: രണ്ടിടങ്ങളിൽനിന്നായി എം.ഡി.എം.എയും ഗോൾഡൻ ഷാമ്പെയ്നുമായി രണ്ടുപേർ അറസ്റ്റിൽ. തുമ്പ ആറാട്ടുവഴി സ്വദേശികളായ ഷാരോൺ ജേക്കബ് (29), ഡൊമിനിക് പീറ്റർ (31) എന്നിവരാണ് സിറ്റി ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
പുതുവർഷം പ്രമാണിച്ച് ബംഗളൂരുവിൽനിന്ന് എത്തിച്ച് ബീച്ചുകളിലും തീരദേശത്തും വിൽക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പിടിയിലായത്. ഡൊമിനിക് പീറ്ററിന്റെ പക്കൽനിന്ന് ഗോൾഡൻ ഷാമ്പെയ്നടക്കം 14 ഗ്രാമും ഷാരോണിന്റെ കൈവശം 10 ഗ്രാമും രാസലഹരി കണ്ടെടുത്തു. ഇരുവരും നിരവധി ലഹരി, അടിപിടി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ കഴക്കൂട്ടം പൊലീസിന് കൈമാറി. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകളുണ്ടാകുമെന്ന് ഡാൻസാഫ് ടീം അറിയിച്ചു.


