Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightകഴക്കൂട്ടം സബ്...

കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ്​ പരിശോധന

text_fields
bookmark_border
കഴക്കൂട്ടം സബ് രജിസ്ട്രാർ   ഓഫിസിൽ വിജിലൻസ്​ പരിശോധന
cancel
camera_alt

കഴക്കൂട്ടം സബ് രജിസ്​​ട്രാർ ഓഫിസിൽ നടന്ന വിജിലൻസ് പരിശോധന

കഴക്കൂട്ടം: കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഫ്ലാറ്റ്, ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

22.40 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 2550 രൂപ വിജിലൻസ് കണ്ടെത്തി. ഒരു സ്വകാര്യ ഫ്ലാറ്റ് കമ്പനിയിൽ നിന്ന്​ അഞ്ച്​ അപ്പാർട്ട്മെന്റുകൾ ഒരു ശതമാനം മാത്രം നികുതി വാങ്ങി രജിസ്റ്റർ ചെയ്ത് കൊടുത്തുവവൊണ് പരാതി.

ഫെബ്രുവരിയിലാണ് അഞ്ച്​ രജിസ്ട്രേഷനും നടന്നിട്ടുള്ളത്. സബ് രജിസ്ട്രാർ അവധിയിൽ പ്രവേശിച്ചപ്പോൾ ജൂനിയർ സൂപ്രണ്ട് മനുവിനായിരുന്നു ചാർജ് നൽകിയിരുന്നത്. സബ് രജിസ്റ്റർ അവധിയിൽ ആയതിനാൽ അഞ്ച് അപ്പാർട്ട്മെന്റുകളുടെയും രജിസ്ട്രേഷൻ അർഹത ഇല്ലാഞ്ഞിട്ടും ഭാഗപത്രം എന്ന നിലയിൽ ഒരു ശതമാനം മാത്രം നികുതി വാങ്ങി ജൂനിയർ സൂപ്രണ്ട് മനു പതിച്ചു നൽകിയെന്നാണ്​ ആക്ഷേപം. 10 ശതമാനവുംവും എട്ടുശതമാനവും നിരക്കിൽ രജിസ്റ്റർ ചെയ്യേണ്ട ഫ്ലാറ്റുകളാണ് ഒരു​ശതമാനംമാത്രം ഫീസ് വാങ്ങി ജൂനിയർ സൂപ്രണ്ട് രജിസ്റ്റർ ചെയ്തതെന്ന് വിജിലൻസ് കണ്ടെത്തി.

പ്രാഥമിക നിഗമനത്തിൽ 22 ലക്ഷത്തി നാൽപതിനായിരത്തിൽ പരം രൂപയുടെ നഷ്ടം സർക്കാരിനുണ്ടായി എന്നാണ് കണ്ടെത്തൽ.

കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ സർക്കാരിനുണ്ടായ കൃത്യമായ നഷ്ടം കണക്കാക്കാൻ കഴിയൂ എന്ന് വിജിലൻസ് ഡിവൈഎസ്പി ദിലീപ് കുമാർ ദാസ് പറഞ്ഞു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇന്നലെ ഉച്ച കഴിഞ്ഞു 2.45 ന് തുടങ്ങിയ പരിശോധന വൈകിട്ട് ഏഴുവരെ നീണ്ടു. ജൂനിയർ സൂപ്രണ്ട് മനുവിനെതിരെ റിപ്പോർട്ട് സമർപ്പിക്കും എന്നും വിജിലൻസ് പറഞ്ഞു. വിജിലൻസ് ഡിവൈഎസ്പി ദിലീപ് കുമാർ ദാസിൻ്റെ നേതൃത്വത്തിലുള്ള ഏഴംഗ വിജിലൻസ് ടീമാണ് പരിശോധന നടത്തിയത്.

Show Full Article
TAGS:Sub-Registrar's office vigilance inspection 
News Summary - Vigilance inspection at Kazhakoottam Sub-Registrar's office
Next Story