Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightവിദ്യാർഥികൾക്ക് വിതരണം...

വിദ്യാർഥികൾക്ക് വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു

text_fields
bookmark_border
വിദ്യാർഥികൾക്ക് വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു
cancel
camera_alt

ഭക്ഷണത്തിൽ കണ്ടെത്തിയ പുഴു

ക​ഴ​ക്കൂ​ട്ടം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​മ്പ​സി​ലെ വ​നി​ത ഹോ​സ്റ്റ​ലി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ന​ൽ​കി​യ സാ​മ്പാ​റി​ലാ​ണ് പു​ഴു​വി​നെ ക​ണ്ട​ത്. ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി സം​വേ​ദ​ക്ക് ല​ഭി​ച്ച സാ​മ്പാ​റി​ലാ​ണ് പു​ഴു ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​നെ​യും കാ​മ്പ​സ് അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

കാ​മ്പ​സി​ലെ വ​നി​ത ഹോ​സ്റ്റ​ലി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി​യി​ൽ​നി​ന്നു​ള്ള പു​ഴു​വാ​യി​രി​ക്കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ഭ​ക്ഷ​ണം ബ​ഹി​ഷ്ക​രി​ച്ചു. 150ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഹോ​സ്റ്റ​ലി​ലു​ള്ള​ത്. ഓ​രോ വി​ദ്യാ​ർ​ഥി​യും 2500 രൂ​പ​യാ​ണ് മെ​സ് ഫീ​സാ​യി ന​ൽ​കു​ന്നു​ണ്ട്. പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ അ​ടി​യ​ന്ത​ര​മാ​യി മെ​സ് ക​മ്മ​റ്റി കൂ​ടി​യെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
TAGS:Worms foods Kerala Universiy ladies hostel karyavattom campus Food supply 
News Summary - Worms in food distributed to students
Next Story