കുഞ്ഞ് റോബോട്ട് ഉദ്ഘാടനം ചെയ്ത ‘മരം കഫേ’ക്ക് ബഹുമതി
text_fieldsമരം കഫെ റോബോട്ട് ഉദ്ഘാടനം ചെയ്യുന്നു
കിളിമാനൂർ: സുരാജ് വെഞ്ഞാറമൂട് നായകനായ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലാണ് മലയാളികൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ റോബോർട്ടിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. ഇപ്പോഴിതാ കിളി മാനൂരിൽ ഒരു ചായക്കടയുടെ ഉദ്ഘാടകനായത് കുഞ്ഞ് റോബോട്ട്.
റോബോട്ട് തുടക്കം കുറിച്ച മരംകഫേക്ക് ക്നിവേഴ്സൽ റെക്കോർഡ്. എം സി റോഡിൽ പുളിമാത്തിന് സമീപത്താണ് മരച്ചുവട്ടിൽ ‘മരം ചായ് കഫെ’ എന്ന പേരിൽ ചായക്കട തുടങ്ങിയത്. ഇതിന്റെ ഉദ്ഘാടനമാണ് എ.ഐ റോബോർട്ട് നിർവഹിച്ച് വൈറലായത്. ചട്ട്ണി മാമി, ക്ലബ് റൊസാനോ റെസ്റ്റോറൻറുകളുടെ ഉടമകളായ മഹേഷ് മണിരാജ്, മനേഷ് മണിരാജ് എന്നിവരാണ് മരം ചായ് കഫേയുടെയും ഉടമസ്ഥർ. കൂറ്റൻ മര ചുവട്ടിൽ കണ്ടെയ്നർ ഉപയോ ഗിച്ചാണ് കഫെ നിർമ്മിച്ചത്.
ഇരുനിലകളിലായുളള കഫെയുടെ നിർമ്മാണവും വ്യത്യസ്തമായ രീതിയിലാണ്. ചായയും സ്നാക്സും വിളമ്പുന്ന കഫെയിൽ സന്ദർശകർക്ക് വായനക്കുള്ള പുസ്തകങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ചട്ട്ണിമാമിയിൽ റോ ബോട്ടുമായി ഒരുകൂട്ടം യുവടെക്കികൾ വന്നതാണ് ഉദ്ഘാടകനാക്കി മാറ്റാൻ കാരണമായതെന്ന് മഹേഷ് പറയുന്നു. റോബോട്ടിനെ ഇഷ്ടമായതോടെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയായിരുന്നു. റോബോർട്ട് കഫേ ഉദ്ഘാടനം ചെയ്യുന്നത് കാണാൻ ആളുകളും തടിച്ചുകൂടി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായി. തുടർന്നാണ് കഫേ റോബോർട്ട് ഉദ്ഘാടനം ചെയ്യുന്നത് ഇന്ത്യയിൽ ആദ്യമാണെന്ന വിവരം ലഭിച്ചത്. ഇതിന് പിറകെ യൂനിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ അംഗീകാരം കൂടി ലഭിക്കുകയായിരുന്നു.


