നഗരൂരിന്റെ നെല്ലറയായ ചിന്ത്രനെല്ലൂരിൽ നെൽകൃഷി അന്യമായി
text_fieldsഊരകയറി കിടക്കുന്ന ചിന്ത്ര നെല്ലൂർ പാടശേഖരം
കിളിമാനൂർ: ഒരുകാലത്ത് നഗരൂർ പഞ്ചായത്തിലെ നെൽകൃഷിരംഗത്ത് നിറസാന്നിധ്യമായിരുന്ന ചിന്ത്രനെല്ലൂർ പാടശേഖരം തരിശുനിലമായി മാറി. താഴ്ഭാഗത്തുള്ള കീഴ്പേരൂർ, വെള്ളല്ലൂർ പാടശേഖര സമിതികളിലെ നെൽകൃഷിയും പ്രതിസന്ധിയിലാകുമോയെന്ന ഭയമാണ് ഇവിടുത്തെ കർഷകർക്ക്. കർഷകർക്ക് മതിയായ മാർഗനിർദേശങ്ങളും സഹായ ങ്ങളും നൽകേണ്ട കൃഷിഭവൻ അധികൃതർ മിണ്ടാവൃതത്തിലാണ്.
നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ വില്ലേജിൽ ഉൾപ്പെട്ടതാണ് ചിന്ത്രനെല്ലൂർ, കാരോട് പാടശേഖരങ്ങൾ. ഇതിൽ കീഴ്പേ രൂർ പാലം ജങ്ഷൻ മുതൽ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ മുട്ടയം വരെ വിശാലമായ പാടശേഖരമാണ് ചിന്ത്രനെല്ലൂർ ഏലാ. 25 ഏക്കറിലധികം നിലമാണ് നേരത്തെ നെൽകൃഷി യോഗ്യമായി ഇവി ടെയുണ്ടായിരുന്നത്. എന്നാൽ കർഷകർക്ക് കൈത്താങ്ങാകാൻ കൃഷിഭവൻ ഉദ്യോഗസ്ഥർക്ക് കഴിയാതെ വന്നതോടെ പലരും നെൽകൃഷിയിൽ നിന്നും പിൻവാങ്ങി.
ഇരുപ്പൂ കൃഷിയായിരുന്നു കാലങ്ങളായി നടന്നിരുന്നത്. എന്നാൽ കൃഷിയിൽ വൻ നഷ്ട മായതോടെ പലരും പടങ്ങൾ തരിശിട്ടു. ഒരുവർഷം മുമ്പ് വരെ 18 ഏക്കറോളം നിലങ്ങളിൽ നെൽകൃഷിയുണ്ടായിരുന്നു. എന്നാൽ ഇക്കുറി പാടശേഖരത്തിന്റെ അങ്ങിങ്ങായി അപൂർവം ചിലർ മാത്രമാണ് കൃഷിയിറക്കിത്. എന്നാൽ ഇവയിലും കഴിഞ്ഞ വർഷത്തെ വളർന്നുവന്ന പാഴ്നെൽ ചെടി കളിലും ഊര (പാഴ്നെൽ) പിടിച്ചതോടെ ഇവയിലെ കീടങ്ങൾ വെള്ളത്തിലൂടെ താഴ് ഭാഗത്തുള്ള കീഴ്പേരൂർ തെക്ക്, കിഴക്ക് ഭാഗത്തുള്ള പാടശേഖരങ്ങളിലും വെള്ള ല്ലൂർ പാടശേഖരത്തും പടരുമോയെന്ന ആശങ്കയിലാണ് കർഷകർ.
സമീപത്തുകൂടി ഒഴുകുന്ന തോടിൽ നിന്നും താഴ്ചയിലാണ് വയലെന്നും അതിനാൽ കൊയ്ത്ത് മിഷ്യൻ ഇറക്കാൻ കഴിയാത്തതിനാലാണ് കൃഷിയിറക്കാൻ കഴിയാ ത്തതെന്നും ചിന്ത്രനെല്ലൂർ പാടശേഖര സമിതി സെക്രട്ടറി ബിജുകുമാർ (മണി കണ്ഠൻ) പറയുന്നു. കൃഷിക്കാവശ്യമായ വിത്ത് കൃഷിഭവനിൽ നിന്നും സൗജന്യമായി ലഭ്യമാണെങ്കിലും, വളമോ മറ്റ് സഹായങ്ങളോ ഇല്ല. നേരത്തെ വളം സബ്സിഡി നിരക്കിൽ ലഭിച്ചിരുന്നു. നെൽകൃഷി ഒരു സെന്റിന് 100 രൂപ നിരക്കിൽ നേരത്തെ സബ് സിഡി ലഭിച്ചിരുന്നത് ഇപ്പോൾ 70 രൂപയിൽ താഴെയായി. അതാകട്ടെ കൃത്യസമയത്ത് കിട്ടാതെയുമായി.
ബ്ലോക്ക് പഞ്ചായത്ത് 200 കോടി ചെലവഴിച്ച് വർഷങ്ങൾക്ക് മുമ്പ് അഘോഷപൂർവം തുടങ്ങിയ ‘പുഴനടത്തം’ പദ്ധതി ഉദ്ഘാടനത്തിലൊതുങ്ങിയെന്ന ആക്ഷേപവും ശക്തമാണ്. കിളിമാനൂർ, മടവൂർ, നഗരൂർ പഞ്ചായത്ത് പ്രദേശത്ത് കൂടി കടന്നു പോകുന്ന കീഴ്പേരൂർ തോട് സംരക്ഷണം, തോട്ടുവരമ്പ് സൈഡ് വാൾ നിർമാണം അടക്കമുള്ള വിവിധ പദ്ധതികളാണ് അട്ടിമറിക്കപ്പെട്ടത്. ഇതാണ് ചിന്ത്രനെല്ലൂർ ഏലാ യിലെ നെൽകൃഷിനാശത്തിന്റെ പ്രധാന കാരണമെന്ന് കർഷകർ പറയുന്നു.
മേൽ പേരൂർ മുതൽ പടിഞ്ഞാറ് ഭാഗത്തേക്കു ള്ള കാരോട് ഏല പൂർണമായും തരിശുനിലമായിമാറി. കൃഷി ചെയ്യുന്നതിലെ പ്രതിസന്ധി നിരന്തരം അറിയിച്ചിട്ടും കൃഷിഭവനിൽ നിന്നോ ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളിൽ നിന്നോ അനുകൂലമായ നടപടി ഉണ്ടായിട്ടില്ലെന്ന് പാടശേഖര സമിതി അംഗങ്ങളും കർഷകരും പറയുന്നു.


