പള്ളിക്കലിൽ യുവാവിന്റെ കൊലപാതകം: പ്രതി അറസ്റ്റിൽ
text_fieldsപിടിയിലായ
മുജീബ്,കൊല്ലപ്പെട്ട
ഷിഹാ ബുദ്ദീൻ
കിളിമാനൂർ: പള്ളിക്കൽ കാട്ടുപുതുശേരിയിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. കാട്ടുപുതുശേരി മുഹ്സീന മൻസിലിൽ മുജീബ് (41) ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് 6.30ഓടെ ഓയൂർ വെളിനെല്ലൂർ വട്ടപ്പാറ ഷിബു നിവാസിൽ ഷിബു എന്നുവിളിക്കുന്ന ഷിഹാബുദിനെ (45) ആണ് കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ അകലെ ക്രഷർ യൂനിറ്റിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ ഞായറാഴ്ച രാവിലെ പത്തോടെ പള്ളിക്കൽ പൊലീസ് പിടികൂടുകയായിരുന്നു. കൊല്ലം സ്വദേശി കോയക്കുട്ടിയുടെ മകനാണ് ഷിഹാബുദിൻ. ഭാര്യ: സലീന ബീവി. മക്കൾ: ഫാത്തിമ,ഫർഹാന, ഇർഫാന. വർക്കല എ.സി.പി ദീപക് ധൻകറുടെ നേതൃത്വത്തിൽ പള്ളിക്കൽ എസ്.എച്ച്.ഒ രാജീവ്കുമാർ, എസ്. ഐമാരായ ഷമീർ, രജിത്, അഭിഷേക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


