Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരഞ്ഞെടുപ്പ് പരാജയം...

തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് എൽ.ഡി.എഫ് ഇല്ലാതാകില്ല -ബിനോയ് വിശ്വം

text_fields
bookmark_border
തെരഞ്ഞെടുപ്പ് പരാജയം കൊണ്ട് എൽ.ഡി.എഫ് ഇല്ലാതാകില്ല -ബിനോയ് വിശ്വം
cancel
camera_alt

പി.കെ.വി ദിനാചരണത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‍ വിശ്വം പുഷ്പാർച്ചന നടത്തുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല എൽ.ഡി.എഫ് എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എം.എൻ സ്മാരകത്തിൽ നടത്തിയ പി.കെ.വി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള രാഷ്ട്രീയത്തിൽ വലിയ പ്രതീക്ഷയോടെ ജനങ്ങള്‍ നട്ടുനനച്ച് വളര്‍ത്തിയെടുത്ത പ്രസ്ഥാനമാണിത്.

ഇടതു രാഷ്ട്രീയത്തിന്റെ മുന്നേറ്റം സി.പി.ഐക്ക് ഒഴിവാക്കാനാകാത്ത കര്‍ത്തവ്യവും കടമയുമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കൗണ്‍സിലംഗം ജി.ആർ. അനിൽ, ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, സംസ്ഥാന എക്സിക്യൂട്ടീവംഗം ആര്‍. ലതാദേവി, സംസ്ഥാന കൗണ്‍സില്‍ അംഗം രാഖി രവികുമാര്‍ എന്നിവർ സംസാരിച്ചു.

Show Full Article
TAGS:trivandrm Local News LDF Failure binoy vishwam 
News Summary - LDF will not disappear due to election defeat - Binoy Vishwam
Next Story